Currency

സന്ധിവാതവും കാരണങ്ങളും

സ്വന്തം ലേഖകന്‍Sunday, February 12, 2017 8:30 pm

പല തരം സന്ധിവാതങ്ങളുണ്ട്. പ്രധാനമായും കാല്‍മുട്ടിലാണ് സന്ധിവാതം വരുന്നത്. ചിലരില്‍ കൈമുട്ടിലും സന്ധിവാതം കണ്ടുവരാറുണ്ട്.സന്ധിവാതമുള്ള ഭാഗങ്ങളില്‍ കഠിനമായ വേദനയും കഴപ്പും അനുഭവപ്പെടും.

കൈകാല്‍ സന്ധികളില്‍ ഉണ്ടാകുന്ന വേദനയാണ് സന്ധിവാതം. ഓസ്റ്റിയോആര്‍ത്രൈററിസ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. പല തരം സന്ധിവാതങ്ങളുണ്ട്. പ്രധാനമായും കാല്‍മുട്ടിലാണ് സന്ധിവാതം വരുന്നത്. ചിലരില്‍ കൈമുട്ടിലും സന്ധിവാതം കണ്ടുവരാറുണ്ട്.സന്ധിവാതമുള്ള ഭാഗങ്ങളില്‍ കഠിനമായ വേദനയും കഴപ്പും അനുഭവപ്പെടും. കാല്‍മുട്ടിലെ വേദന കാരണം ഇരിക്കുവാനും എഴുന്നേല്‍ക്കുവാനും സാധിക്കില്ല.

സന്ധിവാതം ഉണ്ടെങ്കില്‍ ഈ ഭാഗങ്ങള്‍ക്ക് ബലക്കുറവ് അനുഭവപ്പെടും. ചിലപ്പോള്‍ സന്ധികള്‍ ചുവന്നു തടിച്ചും കാണപ്പെടും. സന്ധികളിലെ മരവിപ്പും ഈ രോഗത്തിന്റെ ലക്ഷണമാണ്. പനി, ക്ഷീണം, ഭാരം കുറയുക എന്നിവയും സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്.പരിശോധനയിലൂടെ മാത്രമേ ഏതു തരം വാതരോഗമാണെന്ന് തിരിച്ചറിയാനും ചികിത്സ തേടാനും സാധിക്കൂ.

ബോറേലിയ ബര്‍ട്ടോഫെറി എന്ന ഒരിനം ബാക്ടീരിയ കാരണമുണ്ടാകുന്ന ലൈം ഡിസീസ് എന്ന അസുഖം സന്ധിവാതത്തിന് കാരണമായേക്കാം. പാരമ്പര്യമായും സന്ധിരോഗം തലമുറകളിലേക്ക് പകര്‍ന്നുകിട്ടാറുണ്ട്. സന്ധിവാതമുള്ളവര്‍ക്ക് വിശ്രമവും വ്യായാമങ്ങളും ആവശ്യമാണ്.ആയുര്‍വേദ ചികിത്സകളാണ് സന്ധിവേദനയ്ക്ക് കൂടുതല്‍ ആശ്വാസം നല്‍കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x