Currency

ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വിലക്കണമെന്നാവശ്യം തെരേസ മേ തള്ളി

സ്വന്തം ലേഖകന്‍Wednesday, February 15, 2017 5:18 pm

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം വിലക്കണമെന്നാവശ്യം തെരേസ മേ തള്ളി. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിനെ വിലക്കണമെന്നാവശ്യപ്പെട്ട് 18 ലക്ഷം പേര്‍ ഒപ്പിട്ട ഓണ്‍ലൈന്‍ നിവേദനമാണ് തള്ളിയത്.

ട്രംപിനെ വിലക്കണമെന്ന വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വെക്കണമെന്ന ആവശ്യം ജനങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ഈ ആവശ്യമാണ് തെരേസ മേ സര്‍ക്കാര്‍ തള്ളിയത്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ഒപ്പിടുന്ന പരാതികള്‍ പൊതുവെ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എന്നാല്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ട്.

ജനുവരിയില്‍ തെരേസ മേ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കുകയും ട്രംപ് ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ പ്രതിഷേധം ശക്തമാണ്. അതേസമയം ട്രംപിന്റെ സന്ദര്‍ശന തീയതിയും മറ്റ് ഒരുക്കങ്ങളും സംബന്ധിച്ച് തീരുമാനമായതായി സര്‍ക്കാര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x