Currency

ലണ്ടൻ സിറ്റി എയർപോർട്ടിൽ വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും ഇനി കൂടുതല്‍ കാര്യക്ഷമമാകും

സ്വന്തം ലേഖകൻFriday, May 19, 2017 10:26 pm

ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നു

ലണ്ടൺ: ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം ലണ്ടന്‍ സിറ്റി വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നു.  വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും ഇതോടെ കൂടുതല്‍ കാര്യക്ഷമമാകും. ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം ഇത് ആദ്യമായാണു യുകെയിലെ ഒരു വിമാനത്താവളത്തിൽ സ്ഥാപിക്കുന്നത്.

സംവിധാനം വഴി 80 മൈല്‍ അകലെ നിന്നു വരെ വിമാനങ്ങള്‍ വരുന്നത് കാണാന്‍ സാധിക്കും. എച്ച്ഡി ക്യാമറകള്‍ വഴിയാണ് ഈ സംവിധാനം സാധ്യമാകുന്നത്. 350 മില്യണ്‍ പൗണ്ട് ചിലവഴിച്ചാണു ലണ്ടൻ സിറ്റി എയർപോർട്ടിൽ ഇത് സ്ഥാപിക്കുന്നത്. 14 എച്ച്ഡി ക്യാമറകകൾ ഇതിനായി സ്ഥാപിക്കും.

സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് പൂര്‍ണമായും രക്ഷനേടാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. നിലവിൽ ഓസ്‌ട്രേലിയ, സ്വീഡന്‍, നോര്‍വേ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്. സ്വീഡിഷ് പ്രതിരോധ, സുരക്ഷാ കമ്പനി സാബ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x