ലണ്ടൺ: ഇന്ത്യന്‍ നഴ്‌സുമാരെ അവഗണിച്ചു ഫിലിപ്പൈന്‍സില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് ഒഴിവുകള്‍ നികത്താനുള്ള എന്‍എച്ച്എസ് അധികൃതരുടെ നീക്കം പാളി. കെന്റിലെ ഗില്ലിംഗ്ഹാം മെഡ്‌വേ മാരിടൈം ഹോസ്പിറ്റലിലെ 394 ഫുള്‍ ടൈം നഴ്‌സിംഗ് വേക്കന്‍സികള്‍ ഫിലിപ്പൈന്‍ നഴ്‌സുമാരെ നിയോഗിച്ച് നികത്താനായിരുന്നു പദ്ധതി. എന്നാല്‍ എത്തിച്ച ആദ്യ ഗ്രൂപ്പ് നഴ്‌സുമാരില്‍ 90 ശതമാനം പേരും ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ തോറ്റു.
59 പേരുടെ ആദ്യ ഗ്രൂപ്പിലെ 52 നഴ്‌സുമാരും ലാംഗ്വേജ് ടെസ്റ്റില്‍ പരാജയപ്പെട്ടു. അതേസമയം 7 പേർക്ക് ഈ വർഷം ജോലിയിൽ കയറാനാകും. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നും എത്തുന്ന നഴ്‌സുമാര്‍ക്ക് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ നടത്തുന്ന ഇംഗ്ലീഷ് ടെസ്റ്റ് പാസാകേണ്ടതുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനം വേണ്ടവിധം ഉണ്ടോയെന്ന് ഉറപ്പാക്കാന്‍ സംസാരം, എഴുത്ത്, കേള്‍വി എന്നിവയിലാണ് ടെസ്റ്റ് നടത്തുക. 80 ശതമാനത്തിന് അടുത്ത് മാര്‍ക്ക് നേടിയാലാണ് വിജയിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.