Currency

ലണ്ടൻ ആക്രമണം: സഹായം ആവശ്യമുള്ള ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻSunday, June 4, 2017 12:22 pm

സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്കു തങ്ങളെ സമീപിക്കാമെന്നു യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.

ലണ്ടൺ: ലണ്ടൻ ബ്രിഡ്ജിലുണ്ടായ ആക്രമസംഭവത്തിൽ ഇന്ത്യക്കാരിൽ ആർക്കെങ്കിലും സഹായം ആവശ്യമെങ്കിൽ 02076323035 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നു യുകെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. സഹായ അഭ്യർത്ഥനയുമായി മെട്രോപൊളിറ്റൻ പോലീസിനെ 999 എന്ന നമ്പറിലോ ട്വിറ്ററിലോ (@metpoliceuk) ബന്ധപ്പെടാവുന്നതാണെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. 

പൊതുതെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇന്നലെ രാത്രി പത്തു മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടര) ലണ്ടന്‍ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലും ആക്രമണമുണ്ടായത്. ആക്രമത്തിൽ ആറുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതിലേറെ പേർക്കു പരിക്കേറ്റതായാണു റിപ്പോർട്ട്. 

മധ്യ ലണ്ടനില്‍ തേംസ് നദിക്കു കുറുകെയുള്ള ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയായിരുന്നു ആദ്യ ആക്രമണം. നിരവധിബാറുകളും റെസ്റ്ററോന്റുകളും സ്ഥിതി ചെയ്യുന്ന ബോറോ മാര്‍ക്കറ്റില്‍ വെടിവയ്പ്പും കത്തി കൊണ്ടുള്ള ആക്രണവുമാണ് ഉണ്ടായത്. അക്രമികളായ മൂന്നുപേരെ പോലീസ് വധിച്ചു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x