ധാന്യങ്ങള്‍, പഴങ്ങള്‍, നട്ട്‌സുകള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രമേഹരോഗത്തിന് അനുയോജ്യമായ ഭക്ഷണങ്ങളാണ്. വെള്ളരിക്ക, ചീര, ഉള്ളി, വെളുത്തുള്ളി, ബീന്‍സ്, മുള്ളങ്കി, തക്കാളി, ക്യാരറ്റ്, മധുരമുള്ളങ്കി, കാബേജ്, ആര്‍ട്ടിചോക്ക് എന്നിവ പ്രമേഹത്തിന് ഫലപ്രദമാണ്.
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണക്രമത്തിലും, ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കൂടാതെ ഇടയ്ക്കിടെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും നിര്‍ദ്ദേശിച്ചിരിക്കുന്ന പരിധി കവിയുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ശുദ്ധീകരിച്ച പഞ്ചസാര, ഡെസെര്‍ട്ടുകള്‍, സിറപ്പുകള്‍, ഗ്ലൂക്കോസ്, ജാം, മൊളാസസ്, ഫ്രൂട്ട് ഷുഗര്‍, ഐസ്‌ക്രീം, കേക്ക്, പേസ്ട്രി, മധുരമുള്ള ബിസ്‌കറ്റുകള്‍, ചോക്കലേറ്റ്, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, കണ്ടന്‍സ്ഡ് മില്‍ക്ക്, ക്രീം, ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. അനാരോഗ്യകരമായ ഭക്ഷണങ്ങളും, ജങ്ക് ഫുഡുകളും, കുക്കീസും, ടിന്നലടച്ച സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കണം.
ധാന്യങ്ങള്‍, പഴങ്ങള്‍, നട്ട്‌സുകള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ പ്രമേഹരോഗത്തിന് അനുയോജ്യമായ ഭക്ഷണങ്ങളാണ്. വെള്ളരിക്ക, ചീര, ഉള്ളി, വെളുത്തുള്ളി, ബീന്‍സ്, മുള്ളങ്കി, തക്കാളി, ക്യാരറ്റ്, മധുരമുള്ളങ്കി, കാബേജ്, ആര്‍ട്ടിചോക്ക് എന്നിവ പ്രമേഹത്തിന് ഫലപ്രദമാണ്. നിറമുള്ള പച്ചക്കറികള്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കും. യീസ്റ്റും, ചെറുപയര്‍ മുളപ്പിച്ചതും ശരീരത്തിന് ഗുണകരമാണ്.
ഫൈബര്‍ ധാരാളമായി കഴിക്കുന്ന അല്ലെങ്കില്‍ സമ്പൂര്‍ണ്ണമായ ആഹാരക്രമം പിന്തുടരുന്നവരില്‍ ഡയബറ്റിസ് മെല്ലിറ്റസ് കുറയുന്നതായും ചിലപ്പോള്‍ അപ്രത്യക്ഷമാകുന്നതായിപ്പോലും കണ്ടെത്തിയിട്ടുണ്ട്. വേവിക്കാത്ത നട്ട്‌സുകള്‍, തക്കാളി, വാഴപ്പഴം, മത്തങ്ങ, ഉണങ്ങിയ കടല, ഉരുളക്കിഴങ്ങ്, ആപ്പിള്‍ സിഡെര്‍ വിനഗര്‍, സ്‌കിംഡ് പാല്‍പ്പൊടി, ഗോതമ്പ് തുടങ്ങിയ പൊട്ടാസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.എന്നാല്‍ പൊട്ടാസ്യം സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഒഴിവാക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.