വാരിയെല്ലുകള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളും ഒടിവുമെല്ലാം ഈ ഭാഗത്തു വേദനയുണ്ടാകുന്നതിനുള്ള ഒരു കാരണമാകാറുണ്ട്. ഈ ഭാഗത്തെ തരുണാസ്ഥികളിലുണ്ടാകുന്ന സ്‌ട്രെയിനും മുറിവും വീക്കവുമെല്ലാം ചിലപ്പോള്‍ നെഞ്ചുവേദനയുണ്ടാക്കും. ഈ ഭാഗത്തെ നാഡികള്‍ അല്‍പം അമര്‍ന്നാല്‍പ്പോലും. നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്.
നെഞ്ചുവേദനയെന്നു കേട്ടാല്‍ ആദ്യം ഹാര്‍ട്ട് അറ്റാക്കിനെപ്പറ്റിയാണ് നാം ചിന്തിയ്ക്കുക. അല്ലെങ്കില്‍ ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍. എന്നാല്‍ നെഞ്ചുവേദനയുണ്ടാകുന്നത് ഈ പ്രശ്‌നങ്ങള്‍ കൊണ്ട് മാത്രമാവണമെന്നില്ല. ചിലപ്പോള്‍ നെഞ്ചിന്റെ ഒരു ഭാഗത്തു മാത്രം വേദനയുണ്ടാകാറുണ്ട്. ഇതെന്തുകൊണ്ടാണെന്നറിയൂ, ഇതിനുള്ള ചില കാരണങ്ങളെക്കുറിച്ചറിയാം.
വാരിയെല്ലുകള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളും ഒടിവുമെല്ലാം ഈ ഭാഗത്തു വേദനയുണ്ടാകുന്നതിനുള്ള ഒരു കാരണമാകാറുണ്ട്. ഈ ഭാഗത്തെ തരുണാസ്ഥികളിലുണ്ടാകുന്ന സ്‌ട്രെയിനും മുറിവും വീക്കവുമെല്ലാം ചിലപ്പോള്‍ നെഞ്ചുവേദനയുണ്ടാക്കും. ഈ ഭാഗത്തെ നാഡികള്‍ അല്‍പം അമര്‍ന്നാല്‍പ്പോലും. നെഞ്ചിന്റെ ഇടതുഭാഗത്തെ വേദന ലംഗ്‌സ് ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. ആസ്‌ബെറ്റോസുമായി അടുത്തിടപഴകുമ്പോഴുണ്ടാകുന്ന മെസോതെലിയോമ എന്ന ക്യാന്‍സറിനും ഈ ഭാഗത്തും വേദനയുണ്ടാക്കാന്‍ കഴിയും.
മസിലുകള്‍ക്കുണ്ടാകുന്ന സ്‌ട്രെയിന്‍ ചിലപ്പോള്‍ ഈ ഭാഗത്തെ വേദനയ്ക്കു കാരണമാകാറുണ്ട്. ഇത് ഭാരമുയര്‍ത്തിയതു കാരണമോ തുടര്‍ച്ചയായി ചുമയ്ക്കുന്നതു കാരണമോയെല്ലാം ഉണ്ടാകാം. ശ്വാസകോശക്ഷയം, ന്യൂമോണിയ പോലുള്ള രോഗങ്ങളുടെ ലക്ഷണം കൂടിയാണ് നെഞ്ചിന്റെ ഒരു വശത്തു മാത്രമുണ്ടാകുന്ന വേദന. ബ്രോങ്കൈറ്റിസിനും ചിലപ്പോള്‍ ഇതുണ്ടാകാറുണ്ട്. ആസിഡ് റിഫല്‍ക്‌സ് നെഞ്ചിന്റെ ഒരു വശത്തുണ്ടാകുന്ന വേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.