Currency

പുറം വേദനയ്ക്ക് പരിഹാരം

സ്വന്തം ലേഖകന്‍Monday, February 27, 2017 3:35 pm

വേദന ഉണ്ടാവുന്ന ഉടന്‍ തന്നെ വേദനസംഹാരിയോ, ലേപനങ്ങളോ പുരട്ടി പുറം വേദനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഇത് സ്ഥായിയായി വേദനയ്ക്ക് ശമനം ഉണ്ടാക്കില്ല. വര്‍ധിത വീര്യത്തോടെ വേദന തിരിച്ചെത്തും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാലും ആയുര്‍വ്വേദ രീതികള്‍ പരീക്ഷിക്കുന്നതും വീട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നതും പുറം വേദനയെ അകറ്റാന്‍ സഹായിക്കും.

പുറം വേദനകൊണ്ട് കഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ വേദന ഉണ്ടാവുന്ന ഉടന്‍ തന്നെ വേദനസംഹാരിയോ, ലേപനങ്ങളോ പുരട്ടി പുറം വേദനയില്‍ നിന്ന് രക്ഷനേടാന്‍ ശ്രമിക്കുന്നവരാണ് അധികവും. ഇത് സ്ഥായിയായി വേദനയ്ക്ക് ശമനം ഉണ്ടാക്കില്ല. വര്‍ധിത വീര്യത്തോടെ വേദന തിരിച്ചെത്തും.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാലും ആയുര്‍വ്വേദ രീതികള്‍ പരീക്ഷിക്കുന്നതും വീട്ടുമരുന്നുകള്‍ ഉപയോഗിക്കുന്നതും പുറം വേദനയെ അകറ്റാന്‍ സഹായിക്കും.

1.കര്‍പ്പൂരം വെളിച്ചെണ്ണയിലിട്ട് 5 മിനിട്ട് ചൂടാക്കുക. തണുപ്പിച്ച ശേഷം കുപ്പിയിലൊഴിച്ച് വെച്ച് ആഴ്ചയില്‍ രണ്ട് ദിവസം വീതം പുറത്ത് മസാജ് ചെയ്യുക.

2.ചൂടുവെള്ളത്തില്‍ രണ്ട് തുള്ളി യൂക്കാലിപ്റ്റ്‌സ് ഓയില്‍ ഒഴിക്കുക. ഈ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് പുറം വേദന മാത്രമല്ല എല്ലാ ശരീര വേദനകളും ഇല്ലാതാക്കും.

3.ടി.വി കാണുന്ന സമയം ഒരു ഹോട്ട് വാട്ടര്‍ ബാഗ് പുറത്ത് വെച്ച് കുഷ്യനില്‍ ചാരി ഇരിക്കുന്നത് പുറം വേദനയകറ്റും.

4.കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കടുകെണ്ണ ഉപയോഗിച്ച് പുറം മസാജ് ചെയ്യുക. പിന്നെ ചൂടുവെള്ളത്തില്‍ ഒരു കുളി കൂടിയായാല്‍ പുറം വേദനയ്ക്ക് ശമനം ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x