Currency

സൗദി എയര്‍ലൈന്‍സിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; കുവൈത്ത് കമ്പനി മാപ്പ് പറഞ്ഞു

സ്വന്തം ലേഖകന്‍Thursday, March 2, 2017 12:49 pm

സൗദി എയര്‍ലൈന്‍സ് റിയാദ് തെല്‍ അവീവ് റൂട്ടില്‍ സര്‍വീസ് നടത്തുന്നുവെന്ന തെറ്റായ സന്ദേശം വെബ്‌സൈറ്റില്‍ കുവൈത്തിലെ സ്വകാര്യ കമ്പനി ഉള്‍പ്പെടുത്തുകയായിരുന്നു. ട്രാവല്‍ ടുറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്‌സൈറ്റിലെ സന്ദേശം സോഷ്യയില്‍ മീഡിയകളിലും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് സൗദി എയര്‍ ലൈന്‍സ് അധികൃതര്‍ നിയമ നടപടികള്‍ ആലോചിച്ചത്.

ജിദ്ദ: സൗദി എയര്‍ലൈന്‍സ് തെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്നുവെന്ന വ്യാജ പ്രചാരണം നടത്തിയ കുവൈത്തിലെ പ്രമുഖ കമ്പനി മാപ്പ് പറഞ്ഞു. കുവൈത്തിലെ മൂന്ന് പത്രങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തുകയായിരുന്നു. സൗദി എയര്‍ലൈന്‍സ് റിയാദ് തെല്‍ അവീവ് റൂട്ടില്‍ സര്‍വീസ് നടത്തുന്നുവെന്ന തെറ്റായ സന്ദേശം വെബ്‌സൈറ്റില്‍ കുവൈത്തിലെ സ്വകാര്യ കമ്പനി ഉള്‍പ്പെടുത്തുകയായിരുന്നു. ട്രാവല്‍ ടുറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്‌സൈറ്റിലെ സന്ദേശം സോഷ്യയില്‍ മീഡിയകളിലും പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് സൗദി എയര്‍ ലൈന്‍സ് അധികൃതര്‍ നിയമ നടപടികള്‍ ആലോചിച്ചത്.

അതേസമയം പ്രചാരണം തെറ്റാണെന്ന് സൗദി അധികൃതര്‍ കുവൈത്ത് കമ്പനിയെ അറിയിച്ചതോടെ കമ്പനി നേരിട്ട് സൗദി എയര്‍ലൈന്‍സ് പ്രതിനിധികളുമായി ബന്ധപ്പെട്ട് രേഖാമൂലം ക്ഷമാപണം നടത്തുകയായിരുന്നു. എന്നാല്‍ കുവൈത്തിലെ പ്രമുഖ പത്രങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തണമെന്നായിരുന്നു സൗദിയുടെ ആവശ്യം. നിയമ കുരുക്കുകളില്‍ നിന്ന് ഒഴിവാകുന്നതിനു വേണ്ടി സൗദിയുടെ ആവശ്യത്തിന് മുന്നില്‍ കമ്പനി വഴങ്ങുകയായിരുന്നു.

അല്‍ വത്വന്‍, അല്‍ ഖബസ്, അല്‍ റായി തുടങ്ങിയ പത്രങ്ങളില്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ടും ക്ഷമാപണം നടത്തിക്കൊണ്ടും പരസ്യം നല്‍കി. പരസ്യമായി ക്ഷമാപണം നടത്തിയതോടെ കമ്പനിക്കെതിരെയുള്ള നിയമ നടപടികളില്‍ നിന്ന് സൗദിയും പിന്മാറി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x