Currency

രക്തഗ്രൂപ്പനുസരിച്ച് ഭക്ഷണം ക്രമീകരിക്കാം

സ്വന്തം ലേഖകന്‍Thursday, March 2, 2017 5:25 pm

വ്യത്യസ്ത രക്തഗ്രൂപ്പായിരിക്കും നമ്മളോരോരുത്തരുടേയും. അതുകൊണ്ടുതന്നെ രക്തഗ്രൂപ്പിനനുസരിച്ച് നമ്മുടെ ഭക്ഷണവും ക്രമീകരിക്കാം. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തൊക്കെ ഭക്ഷണങ്ങളാണ് രക്തഗ്രൂപ്പിലെ വ്യത്യാസമനുസരിച്ച് കഴിക്കേണ്ടതെന്നു നോക്കാം.

ഗ്രൂപ്പ് എയില്‍ പെട്ട രക്തമുള്ളവര്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ആപ്പിള്‍, ഈന്തപ്പഴം, പ്രോട്ടീനുകള്‍ പച്ചക്കറികള്‍ എന്നിവയാണ് ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത്.

ബി ഗ്രൂപ്പില്‍ പെട്ട രക്തമുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യവിഭവങ്ങള്‍ക്ക് ഭക്ഷണശൈലിയില്‍ പ്രാധാന്യം നല്‍കണം. മാത്രമല്ല കാപ്പിയുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക. മദ്യപാനം പൂര്‍ണമായും ഉപേക്ഷിക്കുകയും വേണം.

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളാണ് ഇത്തരക്കാര്‍ കഴിക്കേണ്ടത്. ഈ ഗ്രൂപ്പുകാര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഉണ്ടാവാന്‍ കാരണമാകും.ചിക്കനും മട്ടനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ മുട്ടയും പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിയ്ക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.

എ ബി ഗ്രൂപ്പില്‍ പെട്ടവര്‍ പ്രധാനമായും പാലുല്‍പ്പന്നങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല മദ്യം പൂര്‍ണമായും ഉപേക്ഷിക്കുകയും വേണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x