Currency

ഉയരം കൂട്ടാം ഈ വ്യായാമങ്ങളിലൂടെ

സ്വന്തം ലേഖകന്‍Wednesday, March 8, 2017 3:19 pm

നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ഇത് കൃത്യമായി ചെയ്യുന്നതു വളരെയധികം ഗുണം നല്‍കും. തൂങ്ങിക്കിടന്നുള്ള വ്യായാമങ്ങള്‍ അഥവാ ഹാങിംഗ് വ്യായാമങ്ങള്‍ ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്. കാല്‍ മുട്ട് മടക്കാതെ കുനിഞ്ഞു നിന്ന് കൈകള്‍ കൊണ്ട് പാദങ്ങളിലോ നിലത്തോ തൊടുക.

ഉയരം വര്‍ധിപ്പിക്കാന്‍ പലവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ നിരാശയാവും ഫലം. എന്നാല്‍ വ്യായാമങ്ങള്‍ ഒരു പരിധി വരെ ഉയരം വര്‍ധിപ്പിയ്ക്കാന്‍ സഹായകമാണ്. ഉയരം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:

1. നീന്തുന്നത് ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒരു വ്യായാമമാണ്. ഇത് കൃത്യമായി ചെയ്യുന്നതു വളരെയധികം ഗുണം നല്‍കും.

2. തൂങ്ങിക്കിടന്നുള്ള വ്യായാമങ്ങള്‍ അഥവാ ഹാങിംഗ് വ്യായാമങ്ങള്‍ ഉയരം കൂട്ടാന്‍ സഹായിക്കുന്ന ഒന്നാണ്.

3.  കോബ്ര പോസ് അഥവാ കോബ്ര സ്‌ട്രെച്ച് ഉയരം കൂടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.   

4. കാല്‍ മുട്ട് മടക്കാതെ കുനിഞ്ഞു നിന്ന് കൈകള്‍ കൊണ്ട് പാദങ്ങളിലോ നിലത്തോ തൊടുക.

increase-height-1

5. ലെഗ് സ്‌ട്രെച്ച് കാലുകളുടെ എല്ലുകളുടെ നീളം കൂട്ടാനുള്ളതാണ്. ഇത് പല വിധത്തില്‍ ചെയ്യാം. ഉദാഹരണത്തിന് ചുവരില്‍ കൈകള്‍ മടക്കാതെ ഊന്നുക. ശരീരഭാരം മുഴുവന്‍ കയ്യിലാകണം. പിന്നീട് ഒരു കാല്‍ ചുവരിനു നേരെ കൊണ്ടുവരിക. സ്‌ട്രെച്ചിംഗ് അനുഭവപ്പെടണം. ഇത് ഇരുകാലുകളും മാറി മാറി ചെയ്യാം.

6. ചാടുന്നത് ലളിതമായ മറ്റൊരു വ്യായാമമാണ്. തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുന്നത് ഗുണം നല്‍കും.

7. വെള്ളത്തിലല്ലെങ്കിലും വെള്ളത്തില്‍ നീന്തുന്നതു പോലെ ചെയ്യുന്ന വ്യായാമം അഥവാ ഡ്രൈ സ്വിമ്മിംഗ് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്.

8. ഫോര്‍വേഡ് സ്‌പൈന്‍ സ്‌ട്രെച്ച് ഉയരം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. കാലുകള്‍ നീട്ടി നിലത്തിരിക്കുക. കൈകള്‍ ഉയര്‍ത്തി കാലുകള്‍ക്കൊപ്പം നീട്ടിപ്പിടിച്ചു മുന്നോട്ടായുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x