വെറുംവയറ്റില്‍ മരുന്നുകള്‍ കഴിയ്ക്കാന്‍ പാടില്ല. ഇത് അസിഡിറ്റിയും വയറിന് അസ്വസ്ഥതകളുമുണ്ടാക്കും. സോഡ വെറും വയറ്റില്‍ കുടിയ്ക്കുന്നതും ആരോഗ്യകരമല്ല. ഇത് വയറ്റിലെ അസിഡിറ്റി വര്‍ധിപ്പിക്കും. കൂടാതെ മനംപിരട്ടല്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകും.
വെറും വയറ്റില്‍, അതായത് ഭക്ഷണം കഴിയ്ക്കാതെ ചെയ്യരുതാത്ത പല കാര്യങ്ങളുമുണ്ട്. ഇവ പ്രധാനമായും ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാകാം. അതുകൊണ്ട് തന്നെ വെറും വയറ്റില്‍ ചെയ്യരുതാത്ത ചില കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇവ നിങ്ങളുടെ ആരോഗ്യത്തിനു ദോഷം വരുത്തുമെന്ന് തീര്‍ച്ചയാണ്.
വെറുംവയറ്റില്‍ മരുന്നുകള്‍ കഴിയ്ക്കാന്‍ പാടില്ല. ഇത് അസിഡിറ്റിയും വയറിന് അസ്വസ്ഥതകളുമുണ്ടാക്കും.
സോഡ വെറും വയറ്റില്‍ കുടിയ്ക്കുന്നതും ആരോഗ്യകരമല്ല. ഇത് വയറ്റിലെ അസിഡിറ്റി വര്‍ധിപ്പിക്കും. കൂടാതെ മനംപിരട്ടല്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകും.
വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ്റില്‍ അള്‍സറുണ്ടാകാന്‍ കാരണമാകും. സ്ഥിരം ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകിച്ചും ഇതിനുള്ള സാദ്ധ്യത കൂടും.
രാവിലെ ബെഡ്കോഫി പലരുടേയും പതിവാണ്. എന്നാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും സ്ട്രെസുമുണ്ടാക്കും.
വെറും വയറ്റില്‍ തക്കാളി കഴിക്കുന്നത് നല്ലതല്ല. ഇതിലെ ആസിഡ് വയറ്റിലെ മറ്റ് ആസിഡുകളുമായി പ്രവര്‍ത്തിച്ച് വിപരീതഫലങ്ങളുണ്ടാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.