വിന്ധ്യമലനിരകളില്‍പ്പെട്ട മധ്യപ്രദേശിലെ ചിത്രകൂടിലെ അവസാദശിലകളില്‍ നിന്ന് പഴക്കമേറിയ സസ്യഫോസില്‍ കണ്ടെത്തിയെന്ന് സ്വീഡിഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷകര്‍ അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച ചുവന്ന ആല്‍ഗയുടെ ഫോസിലിന് 160 കോടി വര്‍ഷം പഴക്കമുണ്ട്.
സ്റ്റോക്ക്ഹോം: ലോകത്തെ പഴക്കമേറിയ സസ്യഫോസില്‍ ഇന്ത്യയില്‍. വിന്ധ്യമലനിരകളില്‍പ്പെട്ട മധ്യപ്രദേശിലെ ചിത്രകൂടിലെ അവസാദശിലകളില്‍ നിന്ന് പഴക്കമേറിയ സസ്യഫോസില്‍ കണ്ടെത്തിയെന്ന് സ്വീഡിഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷകര്‍ അറിയിച്ചു. ഇവിടെ നിന്ന് ലഭിച്ച ചുവന്ന ആല്‍ഗയുടെ ഫോസിലിന് 160 കോടി വര്‍ഷം പഴക്കമുണ്ട്. പ്ലോസ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം ബഹുകോശ സങ്കീര്ണജീവന് ഉടലെടുത്തത് മുമ്പ് കരുതിയതിനേക്കാള്‍ നേരത്തെയാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. മുമ്പു കണ്ടെത്തിയ പഴക്കമേറിയ സസ്യഫോസിലിന് 120 കോടി വര്‍ഷമായിരുന്നു പ്രായം.
400 കോടി വര്‍ഷത്തിലേറെ പഴക്കമുള്ള ഏകകോസജീവിയുടെ ഫോസില്‍ കാനഡയില്‍ കണ്ടെത്തിയിരുന്നു. ഭൂമി പിറവിയെടുത്ത് ഏറെക്കഴിയുന്നതിനുമുമ്പേ ജീവനും ഉടലെടുത്തെന്ന വാദത്തിന് ശക്തിപകരുന്നതായിരുന്നു ആ കണ്ടെത്തല്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.