അതേസമയം തബൂക്ക്, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ്, ഹെയ്ല്‍, മദീന, മക്ക, ഖാസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പിലുള്ളത്. അസിര്‍, അല്‍ബാഹാ, ജസാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയക്ക് സാധ്യതയുണ്ട്.
റിയാദ്: സൗദിയില്‍ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ദക്ഷിണ മേഖലാ വാതം ശക്തമായ പൊടിക്കാറ്റിന് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം മുതല്‍ ഇതിന്റെ സൂചന നല്‍കികൊണ്ട് ദുര്‍ബലമായ കാലാവസ്ഥ അനുഭവപ്പെട്ട് തുടങ്ങിയിരുന്നു.
അതേസമയം തബൂക്ക്, വടക്കന്‍ അതിര്‍ത്തി, അല്‍ജൗഫ്, ഹെയ്ല്‍, മദീന, മക്ക, ഖാസിം, റിയാദ്, കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പിലുള്ളത്. അസിര്‍, അല്‍ബാഹാ, ജസാന്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും തുടരും.
ഖാസിമിലും റിയാദിന്റെ വടക്കന്‍ മേഖലകളിലും, അല്‍ബാഹ, അസിര്‍ എന്നിവിടങ്ങളിലും മക്ക, മദീന എന്നിവിടങ്ങല്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. അതേ സമയം കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയുണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.