
ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ ശക്തമായ മൂടല്‍മഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിച്ചു. പ്രധാന പാതകളിലടക്കം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നും നാളെയും മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി.
ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളില്‍ രാവിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. കാലാവസ്ഥാ മാറ്റത്തിനു മുന്നോടിയാണിതെന്നും മഴയ്ക്കു സാധ്യത കുറവാണെന്നും അറിയിപ്പില്‍ പറയുന്നു.
വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു പൊലീസ്. മൂടല്‍മഞ്ഞ് ദൂരക്കാഴ്ച മറയ്ക്കുന്നതിനാല്‍ വേഗത്തില്‍ മാത്രമല്ല, പാര്‍ക്കിങ്ങിലും ശ്രദ്ധവേണം. ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകള്‍ ഉപയോഗിക്കണം. ഹസാര്‍ഡ് ലൈറ്റ് ഇടരുത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടതാണിത്. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുകയും ഓവര്‍ടേക്കിങ് ഒഴിവാക്കുകയും വേണമെന്നും അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.