പുറത്തിറങ്ങുമ്പോള്‍ പ്രത്യേകിച്ച് വെയിലത്തിറങ്ങുമ്പോള്‍ എസ്പിഎഫ് സംരക്ഷണമുള്ള സണ്‍സ്ക്രീന്‍ ശീലമാക്കുക. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഇതു വീണ്ടും പുരട്ടുകയും വേണം. കാരണം സണ്‍സ്ക്രീന്‍ ഗുണം രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കാണ് നില നില്ക്കുക.
സ്കിന്‍ ക്യാന്‍സര്‍ തടയാന്‍ കഴിയാത്ത രോഗമാണെന്നു കരുതരുത്. ചില മുന്‍കരുതലുകളെടുത്താല്‍ ഇത് തടയാന്‍ സാധിയ്ക്കും. സ്കിന്‍ ക്യന്‍സര്‍ തടയാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ:
പുറത്തിറങ്ങുമ്പോള്‍ പ്രത്യേകിച്ച് വെയിലത്തിറങ്ങുമ്പോള്‍ എസ്പിഎഫ് സംരക്ഷണമുള്ള സണ്‍സ്ക്രീന്‍ ശീലമാക്കുക. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഇതു വീണ്ടും പുരട്ടുകയും വേണം. കാരണം സണ്‍സ്ക്രീന്‍ ഗുണം രണ്ടു മണിക്കൂര്‍ നേരത്തേയ്ക്കാണ് നില നില്ക്കുക. കഠിനമായ വെയിലും ചൂടുമുള്ള സമയങ്ങളില്‍ പുറത്തിങ്ങുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കുക. പ്രത്യേകിച്ച് ഉച്ച മുതല്‍ വൈകുന്നേരം വരെയുള്ള സമയങ്ങളില്‍.
തൊപ്പി, ശരീരത്തെ ചൂടില്‍ നിന്നും സംരക്ഷിയ്ക്കുന്ന വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കുക. വെയിലില്ലാത്ത സമയങ്ങളിലും സണ്‍സ്ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതാണ് ഉത്തമം. ശരീരത്തിലെ മറുകുകള്‍ക്ക് നിറവ്യത്യാസമോ വലിപ്പവ്യത്യാസമോ ഉണ്ടോയെന്നും ശ്രദ്ധിയ്ക്കുക. ഇത്തരം മാറ്റങ്ങള്‍ ചിലപ്പോള്‍ സ്കിന്‍ ക്യാന്‍സറിനുള്ള ലക്ഷണമാകാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.