പടിക്കെട്ടുകള്‍ കയറുന്നത് ശരീരഭാരം കൂടുന്നത് തടയുകയും ശരീരത്തിലെ കലോറി എരിച്ച് കളയുകയും ചെയ്യുന്നു. പേശികളുടെ കരുത്തും, ആരോഗ്യവും വര്‍ദ്ധിക്കുന്നത് വഴി ആയുസ് നീട്ടാനാവും. ഇത് പരുക്കുകള്‍ക്കുള്ള സാധ്യത കുറയ്ക്കും.
കോണിപ്പടികള്‍ കയറുന്നത് ശരീരത്തിലെ കലോറി എരിച്ച് കളയാന്‍ വളരെ ഫലപ്രദമാണെന്ന് പുതിയ പഠനം പറയുന്നു. ജോഗിങ്ങ്, നീന്തല്‍, ടെന്നീസ് തുടങ്ങി മറ്റ് വ്യായാമങ്ങള്‍ ചെയ്യുന്നതിനെക്കാളും ഹൃദയാരോഗ്യത്തിനും ഇത് അനുകൂലമാണ്. കോണിപ്പടികള്‍ കയറുന്നത് കൊണ്ടുള്ള ചില ഗുണങ്ങള്‍ ഇവയാണ്.
ഹൃദയത്തെയും, ശ്വാസകോശത്തെയും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കോണിപ്പടികള്‍ കയറുന്നത് സഹായിക്കും. കരുത്തുള്ള ശ്വാസകോശം കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യുകയും ആരോഗ്യമുള്ള ഹൃദയം വേഗത്തില്‍ ഓകിസജന്‍ കലര്‍ന്ന രക്തം പേശീ ഞരമ്പുകളിലേക്ക് കടത്തിവിടുകയും അത് വഴി ശാരീരിക സുഖം ലഭിക്കുകയും ചെയ്യും.
പടിക്കെട്ടുകള്‍ കയറുന്നത് ശരീരഭാരം കൂടുന്നത് തടയുകയും ശരീരത്തിലെ കലോറി എരിച്ച് കളയുകയും ചെയ്യുന്നു. പേശികളുടെ കരുത്തും, ആരോഗ്യവും വര്‍ദ്ധിക്കുന്നത് വഴി ആയുസ് നീട്ടാനാവും. ഇത് പരുക്കുകള്‍ക്കുള്ള സാധ്യത കുറയ്ക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പല രോഗങ്ങളെയും തടയാനും ഇതുവഴി സാധിക്കും.
കോണിപ്പടികള്‍ കയറുന്നത് കാലുകളിലെ പേശികളുടെ കരുത്ത് കൂട്ടും. മാനസിക സമ്മര്‍ദ്ധത്തെ തടയാന്‍ സഹായിക്കും.
ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തുകയും ടൈപ്പ് 2 പ്രമേഹം, മറ്റ് ഗുരുതരമായ രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.