Currency

ഒമാനില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരില്‍ 60 ശതമാനവും ഇന്ത്യക്കാര്‍

സ്വന്തം ലേഖകന്‍Thursday, April 6, 2017 3:13 pm

25 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ഇതില്‍ 15 പേരും ഇന്ത്യക്കാരാണെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളം, വലിയ കടം എന്നീ കാരങ്ങളാണ് പ്രധാനമായും ആത്മഹത്യയ്ക്കുള്ള കാരണം.

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരില്‍ കൂടുതലും ഇന്ത്യക്കാര്‍. ആത്മഹത്യ ചെയ്തവരില്‍ 60 ശതമാനം പേരും ഇന്ത്യക്കാരാണ്. പബ്ലിക് പ്രൊസിക്യൂഷന്‍ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

25 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ഇതില്‍ 15 പേരും ഇന്ത്യക്കാരാണെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ ശമ്പളം, വലിയ കടം എന്നീ കാരങ്ങളാണ് പ്രധാനമായും ആത്മഹത്യയ്ക്കുള്ള കാരണം.

ആത്മഹത്യക്ക് ശ്രമിക്കുക, ആത്മഹത്യക്ക് പ്രേരിപ്പിക്കുക, സഹായിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഒമാന്‍ ക്രിമിനല്‍ നിയമ പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x