
ആകാശ ഊഞ്ഞാലില്‍ കയറിയ യുവതി കാല് വഴുതി മരണത്തെ മുഖാമുഖം കണ്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാരീസിലാണ് സംഭവം നടന്നത്. ‘അഡ്രിനാലിന്‍’ എന്ന റൈഡില്‍ കയറിയ യുവതിയാണ് അപകടത്തില്‍പെട്ടത്.
റൈഡില്‍ യുവതി ഒരു സുഹൃത്തുമായാണ് കയറിയത്. എന്നാല്‍ റൈഡ് പ്രവര്‍ത്തിച്ച് സെക്കന്‍ഡുകള്‍ക്കകം തന്നെ യുവതി കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ഇതിനിടയില്‍ യുവതിയുടെ കാല് റൈഡിന്റെ ഒരുവശത്ത് കുടുങ്ങി. തുടന്ന് യുവതിയെ രക്ഷിക്കാന്‍ പലരും ശ്രമിച്ചെങ്കിലും റൈഡ് മുന്നോട്ടും പിന്നോട്ടും ചലിച്ചുകൊണ്ടിരുന്നതിനാല്‍ അതെല്ലാം വിഫലമായി.
റൈഡ് താഴേക്കും മുകളിലേക്കും ചലിക്കാന്‍ തുടങ്ങിയതോടെ യുവതിയുടെ തല താഴെയുള്ള പ്ലാറ്റ്ഫോമില്‍ ഇടിക്കുന്ന അവസ്ഥയായിരുന്നു. ഒടുവില്‍ റൈഡിന്റെ വേഗം കുറച്ചാണ് യുവതിയെ രക്ഷിച്ചത്. അപകടത്തില്‍ പരിക്ക് ഒന്നും ഇല്ലെങ്കിലും ഭയന്നുവിറച്ച നിലയിലായിരുന്നു യുവതി. അപകടത്തെ തുടര്‍ന്ന് മുന്‍കരുതലായി അഡ്രിനാലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.