ബൈക്ക് കയറ്റം കയറവേ റോഡിനു നടുവിലേക്ക് ഇഴഞ്ഞു വന്ന പാമ്പിനെ കണ്ട യുവാവ് പെട്ടെന്ന് ബൈക്ക് വെട്ടിച്ചു മാറ്റുകയായിരുന്നു. ഈ സമയം ബൈക്കിന്റെ വേഗം കുറഞ്ഞു. ഇതിനിടെയിലാണ് നിലത്തു നിന്നുയര്‍ന്നു പൊങ്ങിയ പാമ്പ് ബൈക്കിനു നേരെ ചീറ്റിപ്പറന്നത്.
ബൈക്ക് യാത്രക്കാരനായ യുവാവിനെ പാമ്പ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തായ്ലന്റില് ഒരു ഇന്റര്‍നറ്റ് കഫേയില്‍ കയറി വന്ന പാമ്പ് യുവാവിനെ ഓടിച്ചിട്ടു കടിക്കാന്‍ ശ്രമിക്കുന്ന സംഭവം ഇന്റര്‍നെറ്റില്‍ ഈ അടുത്തിടെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ബൈക്ക് യാത്രക്കാരനായ യുവാവിനെ പാമ്പ് ആക്രമിക്കുന്ന ദൃശ്യങ്ങളും വ്യാപകമാകുന്നത്.
തായ്ലന്റിലെ ലമ്പാങ്ങിലുള്ള വനപ്രദേശത്തുകൂടി ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെയാണ് പാമ്പ് കടിക്കാനെത്തിയത്. ബൈക്ക് കയറ്റം കയറവേ റോഡിനു നടുവിലേക്ക് ഇഴഞ്ഞു വന്ന പാമ്പിനെ കണ്ട യുവാവ് പെട്ടെന്ന് ബൈക്ക് വെട്ടിച്ചു മാറ്റുകയായിരുന്നു. ഈ സമയം ബൈക്കിന്റെ വേഗം കുറഞ്ഞു. ഇതിനിടെയിലാണ് നിലത്തു നിന്നുയര്‍ന്നു പൊങ്ങിയ പാമ്പ് ബൈക്കിനു നേരെ ചീറ്റിപ്പറന്നത്. ഇതിനൊപ്പം പാമ്പ് യാത്രക്കാരനെ കടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഭയന്ന ബൈക്ക് യാത്രക്കാരന് ബൈക്കിന്റെ വേഗം കൂട്ടുകയും ഈ സമയം കൊണ്ടു പാമ്പ് കാട്ടിലേക്കു പോവുകയും ചെയ്തു. ബൈക്കിന് പിറകില്‍ കാറില്‍ യാത്ര ചെയ്തിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ വിഡിയോ ദൃശ്യങ്ങള്‍ ഇതുവരെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.