Currency

ഈ കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് ഹാനികരം

സ്വന്തം ലേഖകന്‍Saturday, April 22, 2017 5:45 pm

ആഹാരം കഴിക്കുമ്പോള്‍ കൃത്യമായ ഇടവേള നല്‍കുന്നത് നല്ലതാണ്. ഇത് ആഹാരം ദഹിക്കുന്നതിന് അത്യാവശ്യമാണ്. ഇത് പോലെ തന്നെയാണ് വിരുദ്ധാഹാരങ്ങളുടെ കാര്യവും. ചില ആഹാരങ്ങള്‍ ഒരേ സമയം കഴിച്ചാല്‍ അത് ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയോ ആരോഗ്യത്തിന് ദോഷമോ ആകാറുണ്ട്.

ആഹാരം കഴിക്കുമ്പോള്‍ കൃത്യമായ ഇടവേള നല്‍കുന്നത് നല്ലതാണ്. ഇത് ആഹാരം ദഹിക്കുന്നതിന് അത്യാവശ്യമാണ്. ഇത് പോലെ തന്നെയാണ് വിരുദ്ധാഹാരങ്ങളുടെ കാര്യവും. ചില ആഹാരങ്ങള്‍ ഒരേ സമയം കഴിച്ചാല്‍ അത് ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയോ ആരോഗ്യത്തിന് ദോഷമോ ആകാറുണ്ട്. അത്തരം ആഹാരങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

1. ഇറച്ചിയും പാലും: ഇറച്ചിയും പാലും ഒരുമിച്ച് ഭക്ഷിക്കുന്നത് ശരീരത്തില്‍ അസ്വസ്ഥതയ്ക്ക് കാരണമാകും.

2. തൈരും പഴങ്ങളും: ആയുര്‍വ്വേദം പറയുന്നത് അനുസരിച്ച് പുളിപ്പുള്ള പഴങ്ങളും തൈരും ഒരുമിച്ച് കഴിക്കുന്നത് വയറ്റിനുള്ളില്‍ ആസിഡ് രൂപീകരണത്തിന് കാരണമാകുമെന്നാണ്. ദഹനപ്രക്രിയയെ തളര്‍ത്താനും മെറ്റാബോളിസം നിരക്ക് താഴ്ത്താനും ഈ വിരുദ്ധാഹാരത്തിന് കഴിയും.

3. പാല്‍ ഉല്‍പന്നങ്ങളും ആന്റി ബയോട്ടിക്സും: ചില ആന്റിബയോട്ടിക് മരുന്നുകള്‍ പാലിലെ കാല്‍സ്യവും മിനറലുകളും വലിച്ചെടുക്കുന്നതിനെ പ്രതിരോധിക്കും. ഇത് ശരീരത്തിന് ദോഷം ചെയ്യും.

4. നാരങ്ങയും പാലും: പാലിനൊപ്പം അല്‍പം നാരങ്ങാ നീര് ചേര്‍ത്താല്‍ അത് പിരിയുമെന്ന് നമുക്കറിയാം. ഇതേ പ്രവര്‍ത്തനം തന്നെയാണ് ഇവ അടുപ്പിച്ച് കഴിച്ചാല്‍ നമ്മുടെ വയറ്റിനുള്ളില്‍ നടക്കുന്നതും. ഇത് വിഷമയമാകുമെന്ന് ആയുര്‍വ്വേദം പറയുന്നു.

5. തേനും ചൂടുവെള്ളവും: തേന്‍ ചൂടുവെള്ളത്തിനൊപ്പം ചേരുമ്പോള്‍ ‘അമ’ എന്ന വിഷവസ്തു രൂപപ്പെടുന്നു. ഇത് ശരീരത്തില്‍ നിന്ന് പുറംന്തള്ളാന്‍ എളുപ്പമല്ല. തേനിന് ചൂടുവെള്ളവുമായി ചേരുമ്പോള്‍ എല്ലാ ഗുണവും നഷ്ടമാകുന്നുവെന്നും ആയുര്‍വ്വേദം പറയുന്നു.ശരീരത്തിന്റെ സുഖത്തിനും ആരോഗ്യത്തിനും വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x