Currency

പ്രമേഹരോഗികള്‍ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക

സ്വന്തം ലേഖകന്‍Thursday, April 27, 2017 11:18 am

ശരീരത്തിലെ ഷുഗര്‍ നില താഴ്ന്നുവെന്ന് തോന്നിയാല്‍ യാതൊരു കാരണവശാലും പ്രമേഹരോഗികള്‍ ഡ്രൈവ് ചെയ്യാന്‍ പാടില്ല. ഷുഗര്‍നില താഴ്ന്നുപോയാല്‍ കാഴ്ച മങ്ങുകയും എതിരെ വരുന്ന വാഹനം കാണാതെ വരികയും അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ കൃത്യമായ സമയം ഉറങ്ങാതെയുള്ള ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചേക്കാം.

പ്രമേഹരോഗികള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഡ്രൈവ് ചെയ്യുന്ന സമയത്ത് ഷുഗര്‍നില താഴ്ന്നുപോയാല്‍ അത് വലിയ അപകടങ്ങള്‍ക്ക് കാരണമാകാം. അതുകൊണ്ട തന്നെ ശരീരത്തിലെ ഷുഗര്‍ നില താഴ്ന്നുവെന്ന് തോന്നിയാല്‍ യാതൊരു കാരണവശാലും പ്രമേഹരോഗികള്‍ ഡ്രൈവ് ചെയ്യാന്‍ പാടില്ല. ഷുഗര്‍നില താഴ്ന്നുപോയാല്‍ കാഴ്ച മങ്ങുകയും എതിരെ വരുന്ന വാഹനം കാണാതെ വരികയും അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. കൂടാതെ കൃത്യമായ സമയം ഉറങ്ങാതെയുള്ള ഡ്രൈവിങ്ങും അപകടത്തിലേക്ക് നയിച്ചേക്കാം.

യാത്രകളില്‍ ഷുഗര്‍ താഴ്ന്നുപോകുമ്പോള്‍ കഴിക്കാന്‍ മിഠായിയോ മറ്റോ കരുതുന്നത് നല്ലതാണ്. തലവേദന, തലചുറ്റല്‍, അമിതമായ വിശപ്പ്, ശരീരമാകെ വിറയല്‍, അമിതമായ വിയര്‍പ്പ്, പെരുമാറ്റങ്ങളില്‍ അസ്വാഭാവികത, ഉറക്കം തൂങ്ങല്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉറപ്പായും വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x