Currency

മനുഷ്യശരീരം ഭക്ഷണമാക്കുന്ന മാനുകള്‍, ഞെട്ടിക്കുന്ന കണ്ടെത്തല്‍

സ്വന്തം ലേകന്‍Tuesday, May 16, 2017 8:37 pm

വൈറ്റ് ടെയില്‍ഡ് ഡീര്‍ എന്ന വിഭാഗത്തില്‍പ്പെട്ട മാനാണ് മൃതദേഹത്തിന്റെ എല്ലു ചവയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എന്താണെന്നറിയാനുള്ള കൗതുകം കൊണ്ടു മാന്‍ രുചിച്ചതായിരിക്കാമെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയതെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാന്‍ വീണ്ടും അതേ സ്ഥലത്തെത്തി അസ്ഥി ചവയ്ക്കുകയും അതില്‍ പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു.

പുല്‍ച്ചെടികള്‍ മാത്രം ഭക്ഷണമാക്കുന്ന ഒരു ജീവിയാണ് മാന്‍. എന്നാല്‍ ഈ ധാരണകള്‍ തിരുത്തുന്നതാണ് പുതുതായി ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തല്‍. മനുഷ്യശരീരം ഭക്ഷണമാക്കുന്ന മാനുകളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ടെക്സാസ് സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍.

മനുഷ്യന്റെ മൃതദേഹത്തോട് വിവിധ മൃഗങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്നറിയുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. ഈ പഠനത്തിനിടയിലാണ് പുതിയ കണ്ടെത്തല്‍. കാട്ടില്‍ ഉപേക്ഷിച്ച മൃതദേഹം കുറുനരിയും ചെന്നായും കഴുകനുമെല്ലാം ആഹാരമാക്കുന്നത് സമീപത്തു സ്ഥാപിച്ച ക്യാമറയിലൂടെ ഇവര്‍ നിരീക്ഷിച്ചു.

എന്നാല്‍ ഇതിനു പിന്നാലെയാണ് ആ അപൂര്‍വ സംഭവം ഗവേഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. വൈറ്റ് ടെയില്‍ഡ് ഡീര്‍ എന്ന വിഭാഗത്തില്‍പ്പെട്ട മാനാണ് മൃതദേഹത്തിന്റെ എല്ലു ചവയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. എന്താണെന്നറിയാനുള്ള കൗതുകം കൊണ്ടു മാന്‍ രുചിച്ചതായിരിക്കാമെന്നാണ് ഗവേഷകര്‍ ആദ്യം കരുതിയതെങ്കിലും മൂന്നു ദിവസത്തിനു ശേഷം മാന്‍ വീണ്ടും അതേ സ്ഥലത്തെത്തി അസ്ഥി ചവയ്ക്കുകയും അതില്‍ പറ്റിപ്പിടിച്ചിരുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു.

അതേസമയം മാന്‍ മാംസാഹരം കഴിക്കുന്നതു ശ്രദ്ധയില്‍പ്പെടുന്നത് ഇത് ആദ്യമാണെങ്കിലും ഇവ പ്രാണികളെയും ചെറുമത്സ്യങ്ങളെയുമെല്ലാം കഴിക്കുന്നതായി ചുരുക്കം ചില പഠനങ്ങളില്‍ നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്. ശരീരത്തില്‍ ചില പോഷകങ്ങള്‍ കുറയുമ്പോള്‍ അത് പരിഹരിക്കാനാണ് ഇത്തരം ഭക്ഷണ ശീലങ്ങള്‍ ഇവ ആഹാരമാക്കുന്നതെന്ന് ഗവേഷകരുടെ വാദം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x