Currency

ഹജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ഹറം വികസന സമിതി

സ്വന്തം ലേകന്‍Wednesday, May 17, 2017 7:01 am

ജിദ്ദ: ഹജ് തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് ഹറം വികസന സമിതി. ഹറമില്‍ നടന്നുവരുന്ന വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെയാണ് ഈ വര്‍ധനവ് സാധ്യമാകുന്നത്. വിഷന്‍ 2030ന്റെയും ദേശീയ പരിവര്‍ത്തന പദ്ധതി 2020ന്റെയും ഭാഗമായാണ് ഹജ് ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനവ് വരുത്താന്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നത്.

2030ല്‍ 57 ലക്ഷവും 2050ല്‍ 92 ലക്ഷവും ഹജ് തീര്‍ഥാടകര്‍ പുണ്യ ഭൂമിയിലെത്തുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. ഇത് 2034ല്‍ എത്തുമ്പോള്‍ 13 ദശലക്ഷം തീര്‍ഥാടകരാകുമെന്നുമാണ് കണക്കു കൂട്ടല്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x