Currency

അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയിൽ ആഘോഷിക്കാനൊരുങ്ങി ടൊറന്റോ

സ്വന്തം ലേഖകൻWednesday, May 17, 2017 3:05 pm

യോഗാ ദിനാഘോഷത്തിൽ പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്

ടൊറന്റോ: അന്താരാഷ്ട്ര യോഗ ദിനം വിപുലമായ രീതിയിൽ ആഘോഷിക്കാനൊരുങ്ങി ടൊറന്റോയിലെ ഇന്ത്യക്കാർ അടക്കമുള്ളവർ. ജൂൺ 25 നു നടത്തുന്ന യോഗാ ദിനാഘോഷത്തിൽ പതിനായിരത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 

ഗുരു രാംദേവ് നേതൃത്വം നൽകുന്ന പരിപാടിയിൽ ആത്മീയ ഗുരുവായ സിസ്റ്റർ ഷിവാനിയുടെ നേതൃത്വത്തിൽ യോഗാ പ്രാക്റ്റീസ് ഉണ്ടായിരിക്കുമെന്നു ഇന്ത്യൻ കോൺസുൽ ജനറൽ ദിനേഷ് ഭാട്യ അറിയിച്ചു. 

ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്ലർശിച്ച്‌ ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നതാണെന്നു സംഘാടകർ അറിയിച്ചു. ജൂൺ 21 ആണു അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x