
ടൊറോന്റോ: ടൊറോന്റോയിൽ വീടുവില കുതിച്ചുയർന്നതിന്റെ ഭാഗമായി മൂന്നിൽ രണ്ട് വീട്ടുടമസ്ഥരും തങ്ങളുടെ നിലവിലുള്ള വീട് വിറ്റ് മറ്റൊരു വീട് വാങ്ങാൻ മടിക്കുന്നതായി സർവ്വേഫലം. 3,034 ആളുകളിൽ സിഐബിസി നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. നിലവിൽ ഒരു വീടുവിറ്റാൻ മറ്റൊരു വീട് ലഭിക്കുക പ്രയാസമാണെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്നു.
ഭൂരിപക്ഷം പേരെയും നിലവിലെ വീട് വിൽക്കാൻ വസ്തുവിപണിയിലെ വീടുവിലയിലെ ഉയർച്ച പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ 62 ശതമാനം പേരെയും മറ്റൊരു വീട് വാങ്ങാൻ സാധിക്കാതെ വന്നാലോ എന്ന ഭയം പിന്തിരിപ്പിക്കുന്നു. അതേസമയം സർവേയ്ക്ക് വിധേയരായവരിൽ 34 ശതമാനം പേരും കരുതുന്നത് നിലവിലെ വീട് വിറ്റ് വാടകയ്ക്ക് താമസിക്കുന്നതാണ് നല്ലതെന്നാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.