ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ വിശിഷ്ടാതിഥിയായിരുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിർവഹിച്ചു.
ടൊറന്റോ: കാനഡയിലുടനീളം വിപുലമായ പരിപാടികളോടെ നൂറ്റമ്പതാം വാർഷികാഘോഷം സംഘടിപ്പിച്ചു. ആഘോഷച്ചടങ്ങിനോടനുബന്ധിച്ചു ഒട്ടാവയിൽ അഞ്ചുലക്ഷത്തോളം ജനങ്ങൾ പങ്കെടുത്ത പ്രകടനം രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു. ബ്രിട്ടനിലെ ചാൾസ് രാജകുമാരൻ വിശിഷ്ടാതിഥിയായിരുന്ന ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടനം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിർവഹിച്ചു.
‘‘വൈവിധ്യങ്ങൾ കൂടാതെയല്ല, അതുകാരണം ശക്തമായ ഒരു രാജ്യമാണ് കാനഡ’’ -ജനങ്ങളെ അഭിസംബോധന ചെയ്യവേ ട്രൂഡോ പറഞ്ഞു. ഇംഗ്ലീഷിലും ഫ്രഞ്ചിലുമായായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടുത്തിടെ വൻനഗരങ്ങളിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷയിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിൽ ആഘോഷ പരിപാടികൾ നടന്നത്.
1867ലാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്ന് കാനഡ സ്വാതന്ത്ര്യ പ്രക്രിയ ആരംഭിച്ചത്. 1982 ൽ സമ്പൂർണ സ്വാതന്ത്ര്യം നേടി. സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റം നടത്തിയ കാനഡ ഇന്ത്യക്കാരടക്കമുള്ളവരുടെ പ്രധാന കുടിയേറ്റ ഭൂമിയാണിന്ന്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.