Currency

സിഡ്‌നിക്ക് വിമാന ടിക്കറ്റെടുത്ത പതിനെട്ടുകാരൻ എത്തിയത് കാനഡയില്‍!

Thursday, April 6, 2017 3:29 pm

സിഡ്‌നി എന്ന പേരില്‍ ലോകത്ത് പലയിടത്തും ചെറു പട്ടണങ്ങള്‍ ഉണ്ടെന്ന കാര്യം അറിയാത്തതാണ് മിലാന്‍ ഷിപ്പര്‍ എന്ന 18-കാരന് വിനയായത്.

ടൊറോന്റോ: ഡച്ച് സ്വദേശിയായ മിലാന്‍ ഷിപ്പര്‍ എന്ന 18-കാരനാണ് അവധി ആഘോഷിക്കാന്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന് സിഡ്‌നിയിലേക്ക് ഓണ്‍ലൈന്‍ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ കാനഡയിലെ നോവ സ്‌കോട്ടിയയിലെ സിഡ്‌നിയിലാണ് മിലാന്‍ എത്തിയത്. 

സിഡ്‌നി എന്ന പേരില്‍ ലോകത്ത് പലയിടത്തും ചെറു പട്ടണങ്ങള്‍ ഉണ്ടെന്ന കാര്യം മിലാന്‍ അറിഞ്ഞിരുന്നില്ല. എയർലൈൻ കമ്പനി നൽകിയ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് സ്വീകരിച്ച ഇയാള്‍ക്ക് കാനഡയിലേക്കാണ് ടിക്കറ്റ് എടുത്തതെന്ന് മനസ്സിലായിയിരുന്നില്ല. ആംസ്റ്റര്‍ഡാമില്‍ നിന്ന് വിമാനം കയറിയ മിലാന്‍ ടൊറന്റോയില്‍ ഇറങ്ങി.

വിമാനത്തില്‍ നല്‍കിയിരുന്ന മാപ്പിൽ നിന്നാണ് താന്‍ പോകുന്നത് മറ്റൊരു ‘സിഡ്‌നി’യിലേക്കാണെന്ന് മനസ്സിലാക്കിയത്.  വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തനിക്ക് പറ്റിയ അബദ്ധം തുറന്നുപറയുകയും ചില ജീവനക്കാരുടെ സഹായത്തോടെ  തിരിച്ചുപോരുകയുമായിരുന്നു.

മുന്‍പ് മൂന്നു പേര്‍ ഇത്തരത്തില്‍ ‘സിഡ്‌നി’ മാറിക്കയറിയിട്ടുണ്ടെന്ന് എയര്‍ കാനഡ അധികൃതര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലേക്ക് സൗജന്യ ടിക്കറ്റ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും മിലാൻ അതു നിരസിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x