Currency

കളിപ്പാട്ടത്തിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ ഞെട്ടിച്ച് പതിനൊന്നുകാരന്‍

സ്വന്തം ലേഖകന്‍Friday, May 19, 2017 1:24 pm

റോബോട്ടോ ടെഡി ബിയറോ ടോയ് കാറോ കളിപ്പാട്ടം എന്തുതന്നെയായാലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ വിവരങ്ങള്‍ ശേഖരിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുമെന്നാണ് റൂബെന്‍ തെളിയിച്ചത്.

ടെക്‌സാസ്: കളിപ്പാട്ടത്തിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് പതിനൊന്നുകാരനായ റൂബെന്‍ പോള്‍. ഇന്റര്‍നെറ്റുമായി ബന്ധമുള്ള ഏതൊരു കളിപ്പാട്ടമോ വീട്ടുപകരണമോ നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഹാക്കര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.

റോബോട്ടോ ടെഡി ബിയറോ ടോയ് കാറോ കളിപ്പാട്ടം എന്തുതന്നെയായാലും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതാണെങ്കില്‍ വിവരങ്ങള്‍ ശേഖരിക്കാനും അവയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുമെന്നാണ് റൂബെന്‍ തെളിയിച്ചത്. സൈബര്‍ സുരക്ഷയെക്കുറിച്ച് ഹേഗില്‍ കൂടിയ വേള്‍ഡ് ഫോറത്തില്‍ നൂറുകണക്കിന് വിദഗ്ധരുള്ള വേദിയിയിലാണ് റൂബെന്‍ തന്റെ പ്രകടനം വിജയകരമായി കാഴ്ചവെച്ചത്.

വേള്‍ഡ് ഫോറത്തില്‍ പങ്കെടുക്കാനെത്തിയവരുടെ കൈവശമുണ്ടായിരുന്ന ബ്ലൂടൂത്തുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് നുഴഞ്ഞുകയറി നിയന്ത്രണം ഏറ്റെടുക്കുകയാണ് ഈ പതിനൊന്നുകാരന്‍ ചെയ്തത്. സദസിലുള്ളവരുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലൈറ്റുകള്‍ റൂബെന്റെ നിര്‍ദേശത്തിനനുസരിച്ച് ഓണാവുകയും ശബ്ദം റെക്കോര്‍ഡ് ചെയ്യുകയുമൊക്കെ ചെയ്തു.

ഐടി വിദഗ്ധനായ പിതാവ് മാനോ പോളാണ് റൂബെന്റെ ഈ മികവിന് പിന്നിലെ വഴികാട്ടി. അമേരിക്കയിലെ ടെക്സാസിലാണ് റൂബെന്റെ കുടുംബം താമസിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x