
നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതല്‍ ദോഷം നല്‍കുന്നതാണ് സോഫ്റ്റ്ഡ്രിങ്ക്സ്. ഇത്തരം പാനീയങ്ങള്‍ ദിവസവും 12 ഔണ്‍സെങ്കിലും കുടിയ്ക്കുന്നവര്‍ കുറവല്ല. എന്നാല്‍ ഇത് നമ്മുടെ എല്ലിനുണ്ടാക്കുന്ന പ്രശ്നം അത്ര ചെറുതൊന്നുമല്ല. നമ്മള് ദാഹം മാറ്റാന്‍ കുടിയ്ക്കുന്ന സോഡ മതി ഗുരുതര പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍. എല്ലുകളുടെ ബലക്കുറവിനും അസ്ഥിക്ഷയത്തിനും എല്ലുകള്‍ പെട്ടെന്നൊടിയുന്നതിനും ഇത് കാരണമാകും. ഇതല്ലാതെ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങളാണ് സോഡയും ഇതുപോലുള്ള പാനീയങ്ങളും കുടിയ്ക്കുന്നതിലൂടെ ഉണ്ടാവുക എന്ന് നോക്കാം.
എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാവുന്നത് സാധാരണയാണ്. എന്നാല്‍ ഇതിന് പ്രധാന കാരണം നമ്മള് കുടിയ്ക്കുന്ന കാപ്പിയും സോഡയുമാണ്. കോളയില്‍ അടങ്ങിയിട്ടുള്ള കഫീനും ഫോസ്ഫറിക് ആസിഡുമാണ് എല്ല് തേയ്മാനത്തിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് ഓസ്റ്റിയോപെറോസിസ് അഥവാ എല്ല് തേയ്മാനം ഉള്ളവര്‍ സോഡയും അതുപോലുള്ള അസിഡിക് ആയ പാനീയങ്ങളും കുടിയ്ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.
കുടിക്കാന്‍ ഏറ്റവും നല്ലതു പച്ച വെള്ളം തന്നെയാണ്. കിണറ്റിലെ വെള്ളം മണ്കലത്തില് വച്ചും കുടിക്കാം. ക്ലോറിന്‍ വെള്ളം മൂന്നു ദിവസം വെയിലത്തു വച്ചു ക്ലോറിന്‍ മാറ്റി ഉപയോഗിക്കാം. നല്ല ശരീരത്തിനും നല്ല ആരോഗ്യത്തിനും ഉത്തമം പച്ച വെള്ളം തന്നെയാണ്്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.