ഒരു വയസാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പഴച്ചാറുകള്‍ നല്‍കുന്നത് യാതൊരു തരത്തിലുള്ള പോഷണങ്ങളും പ്രധാനം ചെയ്യുന്നില്ലെന്നാണ് പുതിയ പഠനത്തില്‍ വ്യകതമായിരിക്കുന്നത്. മാത്രവുമല്ല ഇത്തരം ജ്യൂസുകള്‍ കുട്ടികളില്‍ അമിതഭാരത്തിനും ഇടയാക്കും. ശിശുക്കളുടെ ദിവസ ഭക്ഷണത്തില്‍ കഴിയുന്നതും ഇത്തരം ജ്യൂസുകള്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഒരു വയസാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പഴച്ചാറുകള്‍ നല്‍കരുതെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഒരു വയസാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് പഴച്ചാറുകള്‍ നല്‍കുന്നത് യാതൊരു തരത്തിലുള്ള പോഷണങ്ങളും പ്രധാനം ചെയ്യുന്നില്ലെന്നാണ് പുതിയ പഠനത്തില്‍ വ്യകതമായിരിക്കുന്നത്. മാത്രവുമല്ല ഇത്തരം ജ്യൂസുകള്‍ കുട്ടികളില്‍ അമിതഭാരത്തിനും ഇടയാക്കും. ശിശുക്കളുടെ ദിവസ ഭക്ഷണത്തില്‍ കഴിയുന്നതും ഇത്തരം ജ്യൂസുകള്‍ ഉള്‍പ്പെടുത്തരുതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
കുട്ടികള്‍ക്ക് ആറുമാസത്തിന് മുമ്പ് പഴച്ചാറുകള്‍ നല്കാന് പാടില്ലെന്ന് അമേരിക്കയിലെ പീഡിയാട്രിക് അക്കാദമിയുടെ 2001 ലെ പഠനം നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. അതേ പഠനപ്രകാരമാണ് ഇപ്പോള്‍ ഒരുവയസാകുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ഇത്തരം പാനീയങ്ങള്‍ നല്‍കരുതെന്ന പഠനവും അക്കാദമി പുറത്തിറക്കിയിരിക്കുന്നത്.
100 ശതമാനവും ഫ്രെഷാണെന്ന് ഉറപ്പുള്ള പഴച്ചാറുകളാണെങ്കിലും അവ ഒരു വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്കിയാല് മതിയെന്നും ഗവേഷകര്‍ പറയുന്നു. കൂടാതെ 3 വയസുവരെ പ്രായമുള്ള കുട്ടികളില്‍ 4 ഔണ്‍സില്‍ കൂടുതല്‍ ദിവസം നല്കാന് പാടില്ലെന്നും നാലുമുതല്‍ ആറുവയസുവരെയുള്ള കുട്ടികള്‍ക്ക് നാല് മുതല്‍ ആറ് ഔണ്‍സുവരെയും 7 മുതല്‍ 18 വരെയുള്ളവര്‍ക്ക് ദിവസം ഒരു കപ്പുമാത്രമായും പഴച്ചാറുകള്‍ കുടിക്കുന്നത് പരിമിതപ്പെടുത്തുന്നത് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
കുട്ടികളെ ഫ്രൂട്ട്സ് അങ്ങനെത്തന്നെ കഴിക്കാനാണ് പ്രേരിപ്പിക്കേണ്ടത്. കൊച്ചുകുട്ടികള്‍ക്ക് മുലപ്പാല്‍ തന്നെ ധാരാളമാണ്. കൊഴുപ്പില്ലാത്തതോ കുറഞ്ഞ അളവില്‍ കൊഴുപ്പു കലര്‍ന്നതോ ആയ പാലുകളോ വെള്ളമോ കുറിച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് നല്‍കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.