Currency

റമദാന്‍ വീഡിയോ പരസ്യം അറബ് ലോകത്ത് വൈറലാകുന്നു

സ്വന്തം ലേഖകന്‍Tuesday, May 30, 2017 2:26 pm
Play

റമദാനോടനുബന്ധിച്ചു പുറത്തിറക്കിയ പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുവൈത്തിലെ മൊബൈല്‍ കമ്പനിയായ സൈന്‍ ആണ് മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത വീഡിയോ പുറത്തിറക്കിയത്. ഭീതിപ്പെടുത്തിയല്ല സ്‌നേഹിച്ചു കൊണ്ട് ദൈവത്തിലേക്കടുക്കൂ എന്ന സന്ദേശമാണ് വീഡിയോ പങ്കുവെക്കുന്നത്.

മൊബൈല്‍ കമ്പനിയുടെ റമദാന്‍ വീഡിയോ പരസ്യം അറബ് ലോകത്ത് വൈറലാകുന്നു. റമദാനോടനുബന്ധിച്ചു പുറത്തിറക്കിയ പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കുവൈത്തിലെ മൊബൈല്‍ കമ്പനിയായ സൈന്‍ ആണ് മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത വീഡിയോ പുറത്തിറക്കിയത്. ഭീതിപ്പെടുത്തിയല്ല സ്‌നേഹിച്ചു കൊണ്ട് ദൈവത്തിലേക്കടുക്കൂ എന്ന സന്ദേശമാണ് വീഡിയോ പങ്കുവെക്കുന്നത്.

”ദൈവത്തോട് ഞാനെല്ലാം പറയും… കുട്ടികളെ കൊന്നു നിങ്ങള്‍ ശ്മാശാനങ്ങള്‍ നിറച്ചതും, ഞങ്ങളുടെ സ്‌കൂളിലെ ഇരിപ്പിടങ്ങള്‍ കാലിയാക്കിയതും എല്ലാം ”… ഒരു കൊച്ചു കുട്ടിയുടെ ഉള്ളുലക്കുന്ന വാക്കുകളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തില്‍ സ്വയം പൊട്ടിത്തെറിക്കാനായി ബോംബ് തയ്യാറാക്കുന്ന ഭീകരന്‍.

യുഎഇ പോപ്പ് ഗായകന്‍ ഹുസ്സൈന്‍ അല്‍ ജാസിമിയാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് വീഡിയോ പുറത്തിറങ്ങിയത്. അപ്‌ലോഡ് ചെയ്തു മണിക്കൂറുകള്‍ക്കകം 20 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്. അവരുടെ വിദ്വേഷത്തെ നമ്മള്‍ സ്‌നേഹഗീതം കൊണ്ട് കീഴ്‌പ്പെടുത്തും എന്ന അടിവാചകത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x