വിശന്നു വലഞ്ഞിരിക്കുന്ന നാലു കടുവകള്‍ക്കു മുന്നിലേക്കാണ് ജീവനോടെ ഒരു കഴുതയെ മൃഗശാലാ ജീവനക്കാര്‍ എറിഞ്ഞു കൊടുത്തത്. നൂറു കണക്കിനു സന്ദര്‍ശകര്‍ നോക്കി നില്‍ക്കേയായിരുന്നു ഈ ക്രൂരമായ പ്രവര്‍ത്തി. കിഴക്കന്‍ ചൈനയിലെ ഷാങ്സൂ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
കടുവകള്‍ക്കു നടുവിലേക്ക് ജീവനുള്ള കഴുതയെ എറിഞ്ഞു കൊടുത്ത് മൃഗശാലാ ജീവനക്കാരുടെ ക്രൂരത. വിശന്നു വലഞ്ഞിരിക്കുന്ന നാലു കടുവകള്‍ക്കു മുന്നിലേക്കാണ് ജീവനോടെ ഒരു കഴുതയെ മൃഗശാലാ ജീവനക്കാര്‍ എറിഞ്ഞു കൊടുത്തത്. നൂറു കണക്കിനു സന്ദര്‍ശകര്‍ നോക്കി നില്‍ക്കേയായിരുന്നു ഈ ക്രൂരമായ പ്രവര്‍ത്തി. കിഴക്കന്‍ ചൈനയിലെ ഷാങ്സൂ മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മൃഗശാലാ ജീവനക്കാരുടെ ക്രൂരതയ്ക്കെതിരായി പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
ഷാങ്സൂ മൃഗശാലയിലെ ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കമാണ് കഴുതയുടെ ജീവനെടുത്തത്. സംഭവത്തില്‍ പിന്നീട് മൃഗശാല അധികൃതര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഉടമസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൃഗശാലയിലെ ജീവികള്‍ ഉള്‍പ്പെടെ ഒന്നും രണ്ട് വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് കോടതി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു വിലക്കിയിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കോടതിയെ സമീപച്ചവരോടുള്ള പ്രതികാരമായാണ് മറ്റൊരു സംഘം ഇവിടെയെത്തി മൃഗങ്ങള്‍ക്കെതിരെ അതിക്രമം നടത്തിയത്.
കഴുതയെ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്നത് ജീവനക്കാര്‍ കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തടഞ്ഞു. ഇതോടെ ട്രക്കില്‍ കൊണ്ടുപോയ കഴുതയെ കടുവകളെ പാര്‍പ്പിച്ചിരിക്കുന്നതിനു സമീപമുള്ള കിടങ്ങിലേക്ക് ജീവനക്കാര്‍ വലിച്ചെറിയുകയായിരുന്നു. പേടിച്ചരണ്ട കഴുത നീന്തി രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും അപ്പോഴേക്കും കടുവയുടെ കൈപിടിയിലമര്‍ന്നു. രണ്ടു കടുവകള്‍ ചേര്‍ന്നാണ് കഴുതയെ ആക്രമിച്ചത്. കഴുത്തിലും തലയ്ക്കും കടിയേറ്റ കഴുത വൈകാതെ ചത്തു. എന്നാല്‍ ഇതിനെ കടുവകള്‍ ഭക്ഷണമാക്കിയില്ല. കഴുതയ്ക്കൊപ്പം ഒരു ആടിനെയും തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും ഇത് ജീവനക്കാര്‍ തടഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.