പാപ്പാന് യാത്ര ചോദിക്കുമ്പോള്‍ ചെരിഞ്ഞുനിന്നു മുത്തം നല്‍കുന്ന ആനയുടെ ദൃശ്യങ്ങള്‍ക്ക് തികച്ചും കൗതുകകരമാണ്. അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് കാഴ്ചക്കാരേറെയാണ്. പോകട്ടേയെന്നുള്ള പാപ്പാന്റെ ചോദ്യത്തിനുള്ള മറുപടി തീറ്റയെടുക്കുന്നതിനിടയിലും ശിവരാജ് തലകുലുക്കി കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് തലചരിച്ചു നിന്നുകൊണ്ടു ശിവരാജ് മുത്തം നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മനുഷ്യനെക്കാള്‍ സ്‌നേഹം മൃഗങ്ങള്‍ക്കാണെന്ന് പഴമക്കാര്‍ പറയാറുണ്ട്. അവയുടെ സ്‌നേഹം അതിരില്ലാതെ തിരിച്ചു കിട്ടും എന്നതു തന്നെയാണ് അതിന് കാരണവും. അതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികെഷ്‌കാണ്ടിരിക്കുന്ന ഈ വീഡിയോ. പാപ്പാനു മുത്തം നല്‍കുന്ന ആനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുന്നത്.
പാപ്പാന്‍ യാത്ര ചോദിക്കുമ്പോള്‍ ചെരിഞ്ഞുനിന്നു മുത്തം നല്‍കുന്ന ആനയുടെ ദൃശ്യങ്ങള്‍ക്ക് തികച്ചും കൗതുകകരമാണ്. അതുകൊണ്ടുതന്നെ വീഡിയോയ്ക്ക് കാഴ്ചക്കാരേറെയാണ്. കൊല്ലത്തിനു സമീപം കടവൂരുള്ള ശിവരാജെന്ന കൊമ്പനാനയാണ് തന്റെ പാപ്പാനെ ഇത്രയധികം സ്‌നേഹിക്കുന്നത്. ശിവരാജിന്റെ ഒന്നാം പാപ്പാനാണ് ഈ സ്‌നേഹവാത്സല്യങ്ങള്‍ക്ക് സാക്ഷിയായത്. വൈകുന്നേരത്തെ ആഹാരം നല്‍കി മടങ്ങുന്നതിനിടെയിലായിരുന്നു ആനയുടെ സ്‌നേഹപ്രകടനം.
പോകട്ടേയെന്നുള്ള പാപ്പാന്റെ ചോദ്യത്തിനുള്ള മറുപടി തീറ്റയെടുക്കുന്നതിനിടയിലും ശിവരാജ് തലകുലുക്കി കാണിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് തലചരിച്ചു നിന്നുകൊണ്ടു ശിവരാജ് മുത്തം നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടാം പാപ്പാനാണ് കൗതുകകരമായ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.