Currency

നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ജീവന്‍ പണയം വെച്ച് കയറില്‍ കടിച്ച് തൂങ്ങി 35 കാരിയുടെ ട്രപ്പീസ് കളി, വീഡിയോ

സ്വന്തം ലേഖകന്‍Monday, June 19, 2017 9:38 pm
Play

 

ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് മറികടക്കാന്‍ 35 കാരി നടത്തിയത് ചെറിയ സാഹസമൊന്നുമല്ല. ഏവരെയും അത്ഭുതപ്പെടുത്തും വിധം വെള്ളച്ചാട്ടത്തിന് മുകളില്‍ കയറില്‍ കടിച്ച് തൂങ്ങി ട്രപ്പീസ് കളിച്ചുകൊണ്ടായിരുന്നു ആ സാഹസം. വെള്ളച്ചാട്ടത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി, അതും തൂങ്ങുന്ന കയറ് കടിച്ച് പിടിച്ച് കൈകാലുകള്‍ പറത്തിക്കൊണ്ടായിരുന്നു സാഹസം. അമേരിക്കക്കാരിയായ ഇലന്‍ഡിറ വലെന്‍ഡ എന്ന മുപ്പത്തിയഞ്ചുകാരി സ്വന്തം ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് മറികടക്കാനാണ് ഈ സാഹസം കാട്ടിയത്.

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ നയാഗ്രയ്ക്ക് മുകളില്‍ വ്യാഴാഴ്ചയായിരുന്നു ഇലന്‍ഡിറയുടെ ജീവന്‍ പണയം വെച്ചുള്ള ട്രപ്പീസ് കളി. വെള്ളച്ചാട്ടത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തി അതിന്റെ താഴ്ഭാഗത്ത് കയര്‍ തൂക്കിയിട്ട് അതിലെ വളയത്തില്‍ പിടിപ്പിച്ച കയറില്‍ കടിച്ച് പിടിച്ച് തൂങ്ങിയൊരു ഡാന്‍സ്. ഏഴ് എട്ട് മിനിട്ടോളമാണ് ഇലന്‍ഡറ തന്റെ സാഹസിക പ്രകടനം തുടര്‍ന്നത്.

അങ്ങനെ ഏറ്റവും കൂടുതല്‍ ഉയരത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നായാള്‍ (76 മീറ്റര്‍) എന്ന ഇലന്‍ഡിറയുടെ ഭര്‍ത്താവിന്റെ ഗിന്നസ് റെക്കോര്‍ഡ് ചരിത്രമാക്കി 91 മീറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുകയും ചെയ്തും ഇലന്‍ഡിറ. കയറില്‍ കടിച്ച് തുങ്ങുക മാത്രമല്ല സംഗീതത്തിന്റെ അകമ്പടിയോടെ പലതരത്തിലുള്ള നൃത്തച്ചുവടുകള്‍ ചെയ്ത് ഒരു പക്ഷിയെ പോലെ അത്ഭുതപ്പെടുത്തുകയും ചെയ്തു ഇലന്‍ഡിറ.

നായഗ്ര വെള്ളച്ചാട്ടത്തിന് കുറുകെയിട്ട കയറിലൂടെ നടന്ന് റെക്കോര്‍ഡിട്ട ഭര്‍ത്താവിന്റെ അഞ്ചാംവാര്‍ഷികത്തിലാണ് ഇലന്‍ഡറ മറ്റൊരു റെക്കോര്‍ഡിട്ടത് എന്നതും ശ്രദ്ധേയമാണ്. മൂന്ന് മക്കളുടെ അമ്മ കൂടിയായ ഇലന്‍ഡറയുടെ കുടുംബാംഗങ്ങള്‍ ഒന്നാകെ ഇങ്ങനെയള്ള സാഹസികതയ്ക്ക് പേര് കേട്ടവരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x