Currency

അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ഇന്ത്യ 18 മണിക്കൂറിലേറെ യാത്ര വൈകി

സ്വന്തം ലേഖകന്‍Saturday, June 24, 2017 11:07 am

വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് 18 മണിക്കൂറിലേറെ വൈകി യാത്ര ആരംഭിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമായി അധികൃതര്‍ പറഞ്ഞിരുന്നത്. യാത്രക്കാര്‍ക്ക് രാത്രി ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകള്‍ വിമാനത്താവളത്തിനകത്ത് കഴിച്ചുകൂട്ടേണ്ടി വന്നു. 18 മണിക്കൂര്‍ വൈകി ഇന്ന് രാത്രി ഏഴരയോടെയാണ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്.

അബൂദബി: അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം 18 മണിക്കൂറിലേറെ വൈകി. വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് 18 മണിക്കൂറിലേറെ വൈകി യാത്ര ആരംഭിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമായി അധികൃതര്‍ പറഞ്ഞിരുന്നത്.

നോമ്പുകാരടക്കമുള്ള യാത്രക്കാര്‍ക്ക് രാത്രി ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകള്‍ വിമാനത്താവളത്തിനകത്ത് കഴിച്ചുകൂട്ടേണ്ടി വന്നു. 18 മണിക്കൂര്‍ വൈകി ഇന്ന് രാത്രി ഏഴരയോടെയാണ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്.

അതേസമയം വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച് കൃത്യമായ വിവരം നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഈ സമയമത്രയും 170 ലധികം യാത്രക്കാര്‍ക്ക് വിമാനത്താവളത്തിന് അകത്ത് കഴിച്ചുകൂട്ടേണ്ടി വന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x