Currency

990 ദിര്‍ഹത്തിനു ദുബായ് കെ എം സി സിയുടെ ചാര്‍ട്ടര്‍ വിമാനം

Wednesday, June 10, 2020 10:29 am

ദുബായ്: കെ എം സി സി ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങൾ 990 ദിര്‍ഹത്തിനു കോഴിക്കോട്ടേക്ക് സർവീസ് നടത്തും. 11, 12 തീയതികളില്‍ 3 ഇന്‍ഡിഗോ വിമാനങ്ങള്‍ ഷാര്‍ജ വിമാനത്താവളത്തിൽ നിന്നുമാണ് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുക. ഓരോ വിമാനത്തിലും 185 പ്രവാസികൾക്ക് ചെയ്യാനാകും.

43 ചാർട്ടേർഡ് വിമാന സർവീസിനാണ് കെഎംസിസി അനുമതി തേടിയത്. ഇതിൽ 33 എണ്ണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടേക്കാണ് ആദ്യ ദിവസങ്ങളിലെ സര്‍വീസ് നടത്തുന്നതെങ്കിലും ഉടൻ തന്നെ കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ വിമാനത്തിലും 10 പേര്‍ക്ക് സൗജന്യ ടിക്കറ്റും നല്‍കുന്നുണ്ട്.

21,000 പേരാണ് കെ എം സി സിയുടെ ചാർട്ടേർഡ് വിമാന സർവീസ് വഴി നാട്ടിലെത്തുവാൻ റജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളത്. 7,500 പ്രവാസികൾ അല്‍ബറാഹ കെഎംസിസി ആസ്ഥാനത്ത് നേരിട്ടെത്തി റജിസ്‌ട്രേഷന്‍ നടത്തി. കെ എം സി സിയുടെ ഓണ്‍ലൈന്‍ സംവിധാനം വഴി 13,500 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

The Kerala Muslim Cultural Centre (KMCC) Dubai announced that it has got approval to operate charter flights to Kerala


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x