
സ്സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗോറില്ലയുടെ ഡാന്‍സ്. ഒരു വലിയ ടബ്ബ് നിറയെ വെള്ളം കണ്ട ഗോറില്ല വെള്ളത്തില്‍ ചാടി ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയില്‍. വലിയ ടബ്ബ് നിറയെ വെള്ളം കണ്ട ഗോറില്ല ആദ്യം വെള്ളത്തിലേക്ക് ഒന്നു ചാടി, രണ്ടു കൈ കൊണ്ടും ഒന്നു തഴുകി , പിന്നെ ഒന്നു വട്ടം കറങ്ങി, അതൊരു തുടക്കമായിരുന്നു.. ഒരു കിടിലന്‍ ഡാന്‍സിനുള്ള തുടക്കം. ടെക്സാസിലെ ഡള്ളസ് സൂവിലെ സോള എന്ന പതിനാല് വയസുള്ള ഗോറില്ലയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ മറ്റൊരു വൈറല്‍ വീഡിയോയായി മാറിയിരിക്കുന്നത്.
പശ്ചാത്തല സംഗീതമൊന്നുമില്ലാതെ വെള്ളത്തിന്റെ ശബ്ദം മാത്രമാണ് ഡാന്‍സിന് അകമ്പടിയായിരിക്കുന്നത്. എങ്കിലും ഈ വീഡിയോ ആസ്വദ്യകരമാണ്. ജൂണ്‍ 20ന് യു ട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേര് കണ്ടു കഴിഞ്ഞു. ഗോറില്ലയുടെ ഡാന്‍സ് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഇതാണ് സന്തോഷവാനായ ഗോറില്ല എന്നാണ് വീഡിയോ കണ്ട ഒരാളുടെ കമന്റ്. ഇതാദ്യമായിട്ടല്ല, സോള ചുവടു വയ്ക്കുന്നത്. 2011ലും സോളയുടെ നൃത്തച്ചുവടുകളെ ഇന്റര്‍നെറ്റ് ഏറ്റെടുത്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.