Currency

തടി കുറക്കാന്‍ ഇളനീര്‍

സ്വന്തം ലേഖകന്‍Sunday, June 25, 2017 1:29 pm

ഇന്നത്തെ കാലത്ത് ഏല്ലാവരേയും കൂടുതല്‍ വലയ്ക്കുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. കുടവയറിനെ പ്രതിരോധിക്കാന്‍ ഡയറ്റും വ്യായാമങ്ങളും തുടരുന്നവരും ചില്ലറയല്ല. എങ്കിലും പൂര്‍ണ ഫലം ലഭിക്കാറുമില്ല. എന്നാല്‍ ഇനി വെറും ഇളനീരിലൂടെ കുടവയര്‍ എന്ന പ്രശ്നത്തെ ഇല്ലാതാക്കാം.

ഇന്നത്തെ കാലത്ത് ഏല്ലാവരേയും കൂടുതല്‍ വലയ്ക്കുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. കുടവയറിനെ പ്രതിരോധിക്കാന്‍ ഡയറ്റും വ്യായാമങ്ങളും തുടരുന്നവരും ചില്ലറയല്ല. എങ്കിലും പൂര്‍ണ ഫലം ലഭിക്കാറുമില്ല. എന്നാല്‍ ഇനി വെറും ഇളനീരിലൂടെ കുടവയര്‍ എന്ന പ്രശ്നത്തെ ഇല്ലാതാക്കാം. കുടവയര്‍ കുറയ്ക്കാന്‍ ഇളനീര്‍ കാമ്പ് വളരെ ഉത്തമമാണ്.

ഇളനീര്‍ കൊണ്ട് എങ്ങനെ തടി കുറക്കാം:

1. ശരീരത്തിലെ കൊഴുപ്പാണ് പലപ്പോഴും തടിയും കുടവയറുമായി മാറുന്നത്. ദിവസവും ഇളനീര്‍ കാമ്പ് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

2. വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുള്ളതാണ് ഇളനീര്‍. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാതെ ശരീരത്തെ സംരക്ഷിക്കാന്‍ ഇളനീരിന് കഴിയുന്നു.

3. നമ്മുടെ ശരീരത്തില്‍ തടി വര്‍ധിക്കാന്‍ മറ്റൊരു കാരണം മെറ്റബോളിസമാണ്. ഇളനീര്‍ കുടിയ്ക്കുന്നതിലൂടെ മെറ്റബോളിസം താഴുകയും വയര്‍ കുറയുകയും ചെയ്യും.

4. കൊളസ്ട്രോളിനെ ഇല്ലാതാക്കാന്‍ ഇത്രയും പറ്റിയ മറ്റൊരു പാനീയം ഇല്ല.

5. ശരീരത്തിനെ തടിപ്പിക്കുന്ന യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഇളനീരില്‍ ഇല്ലെന്നതും ഇതിനെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു.

6. ദഹനത്തിന് സഹായിക്കുന്ന കാര്യത്തിലും ഇളനീര്‍ മുന്‍പിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x