Currency

ബോട്ടില്‍ നിന്നും മീന്‍ റാഞ്ചുന്ന പരുന്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു

സ്വന്തം ലേഖകന്‍Monday, June 26, 2017 3:56 pm
Play

മത്സ്യക്കഷണം ശ്രദ്ധയില്‍പ്പെട്ട ഒരു പരുന്ത് ബോട്ടില്‍ വച്ചിരിക്കുന്ന മീനിനെ തന്റെ കാല്‍നഖത്തിനുള്ളിലാക്കിയതിനു ശേഷം പറന്നുപോകുന്ന മനോഹരമായ രംഗങ്ങളാണ് ഇവര്‍ പകര്‍ത്തിയെടുത്തത്. പരുന്ത് മത്സ്യം ലക്ഷ്യമാക്കി പറന്നു വരുന്നതു മുതലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആഷ്റ്റണ്‍ ആണ്.

ഒഴിവു ദിവസം വിനോദമാക്കാന്‍ നദിയില്‍ ബോട്ടിലുടെ പ്രകൃതി ഭംഗി ആസ്വദിക്കാനെത്തിയ ഒരു കുടുംബം കണ്ടത് ചുറ്റുമുള്ള സൗന്ദര്യം മാത്രമായിരുന്നില്ല. വളരെ അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന ഒരു രംഗത്തിനായിരുന്നു ഇവര്‍ സാക്ഷ്യം വഹിച്ചത്. കാനഡയിലുള്ള ആഷ്റ്റണ്‍ ഫിലിപ്പും കുടുംബവുമാണ് ഈ അപൂര്‍വ കാഴ്ച ഒപ്പിയെടുത്തത്.

ബോട്ടിലുടെ നീങ്ങവെ ഒന്നു രണ്ടു പരുന്തുകള്‍ ആകാശത്തു വട്ടമിട്ടു പറക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ പാകം ചെയ്യാനായി മുറിച്ചുവച്ച സാല്‍മണ്‍ മത്സ്യത്തിന്റെ ഒരു കഷണം പരുന്തുകളെ ആകര്‍ഷിക്കാനായി ബോട്ടിന്റെ ഒരു ഭാഗത്തു വച്ചശേഷം ഇവര്‍ മറുഭാഗത്തേക്ക് നീങ്ങിയിരുന്നു.

മത്സ്യക്കഷണം ശ്രദ്ധയില്‍പ്പെട്ട ഒരു പരുന്ത് ബോട്ടില്‍ വച്ചിരിക്കുന്ന മീനിനെ തന്റെ കാല്‍നഖത്തിനുള്ളിലാക്കിയതിനു ശേഷം പറന്നുപോകുന്ന മനോഹരമായ രംഗങ്ങളാണ് ഇവര്‍ പകര്‍ത്തിയെടുത്തത്. പരുന്ത് മത്സ്യം ലക്ഷ്യമാക്കി പറന്നു വരുന്നതു മുതലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആഷ്റ്റണ്‍ ആണ്. രസകരമായ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഈ മാസം 17ന് നവമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ഒരു മില്യണിലധികമാളുകളാണ് കണ്ടുകഴിഞ്ഞത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x