Currency

PIO കാർഡ് OCI കാർഡാക്കി മാറ്റാനുള്ള സമയപരിധി വീണ്ടും നീട്ടി

സ്വന്തം ലേഖകൻTuesday, July 4, 2017 11:56 am

വിദേശപൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിയിരുന്ന PIO കാർഡുകൾ OCI കാർഡാക്കി മാറ്റാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി

വിദേശപൗരത്വമുള്ള ഇന്ത്യൻ വംശജർക്ക് നൽകിയിരുന്ന PIO കാർഡുകൾ OCI കാർഡാക്കി മാറ്റാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി; 2017 ഡിസംബർ 31.  PIO കാർഡുകളും OCI കാർഡുകളും ലയിപ്പിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതോടെ, 2015 ജനുവരി മുതൽ OCI എന്ന ഒറ്റ വിഭാഗം മാത്രമാണുള്ളത്. 

2017 ജൂൺ 30 നു മുമ്പ് PIO കാർഡുകൾ നിർബന്ധമായും മാറ്റിയിരിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ സമയപരിധി അവസാനിച്ചിട്ടും എല്ലാവരും കാർഡ് മാറ്റാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇത് 2017 ഡിസംബർ 31 ആക്കി ഇപ്പോൾ നീട്ടിയിരിക്കുന്നത്.

12th Garshom International Awards online nomination Click here

ഇത് നാലാം തവണയാണ്  PIO കാർഡുകൾ OCI കാർഡാക്കി മാറ്റാനുള്ള സമയപരിധി നീട്ടി നൽകുന്നത്. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന തീയതി പ്രകാരം ഡിസംബർ 31നകം  PIO കാർഡുകൾ OCI ആക്കി മാറ്റുന്നവർ റജിസ്‌ട്രേഷൻ ഫീസ് നൽകേണ്ടതില്ല.  

നിലവിൽ കാർഡ് മാറ്റുമ്പോൾ കാർഡ് തപാലിൽ ലഭിക്കേണ്ടതിനുള്ള തപാൽ നിരക്കും ഈ സേവനം നടപ്പിലാക്കുന്ന ഔട്സോഴ്സിങ്  ഏജൻസിക്കുള്ള ഒരു ചെറിയ തുക സേവന നിരക്കും മാത്രമാണ് അപേക്ഷകൻ നൽകേണ്ടത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x