Currency

ചായയ്ക്കും കാപ്പിയ്ക്കും മുമ്പ് അല്‍പം വെള്ളം കുടിയ്ക്കണം

സ്വന്തം ലേഖകന്‍Wednesday, July 5, 2017 3:21 pm

ചായയും കാപ്പിയും വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കുടിയ്ക്കും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ചായ, കാപ്പി ഇവ കുടിയ്ക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വായിക്കൂ:

ചായയും കാപ്പിയും കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ അമിതമാകരുതെന്ന് മാത്രം. അതേസമയം ഇവ വെറും വയറ്റില്‍ കുടിയ്ക്കുന്നത് അത്ര നല്ലതുമല്ല. ചായയും കാപ്പിയും വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ കുടിയ്ക്കും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ചായ, കാപ്പി ഇവ കുടിയ്ക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് നല്ലതാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വായിക്കൂ:

1. കാപ്പിയുടെ പിഎച്ച് തോത് 5, ചായയുടേത് 6 എന്നിങ്ങനെയാണ്. പിച്ച് മൂല്യമുള്ളവയെല്ലാം അസിഡിറ്റിയുള്ളവാണെന്നതിനാല്‍ ഇവ രണ്ടും അസിഡിക്കാണ്. വയറ്റിലെ ആസിഡ് ഉല്‍പാദനത്തിനു ഇത് കാരണമാകുകയും അള്‍സറിനും കുടലിലെ ക്യാന്‍സറിനുമെല്ലാം കാരണമാകും ചെയ്യുന്നു. വെള്ളം ആസിഡ് ഉല്‍പാദനം കുറയ്ക്കുമെന്നതിനാല്‍ ഇവ കുടിയ്ക്കും മുന്‍പു വെള്ളം കുടിയ്ക്കുകയാണ് നല്ലത്.

2. ചായ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും, പ്രത്യേകിച്ചു വെറുംവയറ്റില്‍ കുടിയ്ക്കുമ്പോള്‍.

3. ചായയിലും കാപ്പിയിലും കഫീനുണ്ട്. ചായയില്‍ കുറഞ്ഞ അളവിലും കാപ്പിയില്‍ അല്‍പം കൂടുതലും. ഇത് ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ ചിലരിലെങ്കിലും ഉണ്ടാകാന്‍ കാരണമാകും. ഇതിനുള്ള പരിഹാരവും ഇവയ്ക്കു മുന്‍പു വെള്ളം കുടിയ്ക്കുകയെന്നതാണ്.

4. ചായയും കാപ്പിയും കുടിയ്ക്കും മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നത് ഇവ ഉണ്ടാക്കാനിടയുള്ള മിക്കവാറും എല്ലാ ആരോഗ്യപ്രശ്‌നങ്ങളും അകറ്റാന്‍ നല്ലതുമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x