Currency

ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Saturday, July 22, 2017 3:00 pm

ഓഫര്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂലൈ 21നും 23നും ഇടയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അടിസ്ഥാന നിരക്കിന്റെയും ഇന്ധന സര്‍ചാര്‍ജിന്റെയും 10 ശതമാനമാണ് ഇളവ് അനുവദിക്കുക.

അബൂദബി: മുന്‍നിര വിമാനക്കമ്പനികളിലൊന്നായ ജെറ്റ് എയര്‍വേസ് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള സര്‍വിസുകള്‍ക്കാണ് ജെറ്റ് എയര്‍വേസ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫര്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

ജൂലൈ 21നും 23നും ഇടയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അടിസ്ഥാന നിരക്കിന്റെയും ഇന്ധന സര്‍ചാര്‍ജിന്റെയും 10 ശതമാനമാണ് ഇളവ് അനുവദിക്കുക. ഈ ടിക്കറ്റുകള്‍ വഴി ആഗസ്റ്റ് ഒന്നുമുതല്‍ നവംബര്‍ 30 വരെ കാലയളവിനുള്ളിലായിരിക്കണം യാത്ര എന്ന നിബന്ധനയോടെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഒരു വശത്തേക്കുള്ള യാത്രയ്ക്കും റിട്ടേണ്‍ ടിക്കറ്റ് അടക്കവും ആനുകൂല്യം ലഭ്യമാണ്.

അതേസമയം, നേരിട്ടുള്ള റൂട്ടുകളില്‍ മാത്രമേ ജെറ്റ് എയര്‍വേസിന്റെ ഈ ആനുകൂല്യം ലഭിക്കൂ. jetairways.com എന്ന വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x