Currency

യു.​എ.​ഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക്

Saturday, June 6, 2020 1:09 pm

ബുദാബി: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നല്കിത്തുടങ്ങിയതോടെ യു.എ.ഇയിലെ ജനജീവിതം സാധാരണ നിലയിലേക്ക് സാവധാനം നീങ്ങുകയാണ്. ദുബായ് ആണ് നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള ആദ്യ തീരുമാനം കൈകൊണ്ടത്, പിന്നീട് മറ്റു എമിറേറ്റുകളും നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു തുടങ്ങി.

എല്ലാ എമിറേറ്റുകളിലും ഹോട്ടലുകൾ ഭാഗികമായി തുറക്കുവാൻ അനുവദിച്ചതോടെ നിരവധിപേർക്ക് തൊഴിൽ ലഭിച്ചു തുടങ്ങി. കൂടാതെ പൊതുഗതാതവും സാധാരണ നിലയിലേക്ക് എത്തിയതോടെ ജനങ്ങളുടെ ദുരിതത്തിന് ഒരു പരിധിവരെ ആശ്വാസമായിട്ടുണ്ട്.

ഡെന്റൽ ക്ലിനിക്കുകൾ ഉൾപ്പെടെയുള്ളവ തുറന്നുപ്രവർത്തിക്കുവാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ എമിറേറ്റുകൾ തമ്മിലുള്ള പൊതുഗതാഗതം സംബന്ധിച്ചു തീരുമാനം ആയിട്ടില്ല.

60 വയസ്സിന് മുകളിലുള്ളവർക്കും 12 വയസ്സുവരെയുള്ള കുട്ടികൾക്കും പുറത്തിറങ്ങുന്നതിന് നിയന്ത്രണം തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x