Currency

യുഎഇ: മാർച്ച് ഒന്നിന് മുൻപ് വീസാ കാലാവധി കഴിഞ്ഞ വിദേശികൾ ഉടൻ രാജ്യം വിടണം

Tuesday, June 9, 2020 9:45 am

അബുദാബി: 2020 മാർച്ച് ഒന്നിന് മുൻപ് വീസാ കാലാവധി കഴിഞ്ഞ് യുഎഇയിൽ താമസിക്കുന്നവർ ഉടൻ രാജ്യം വിടണമെന്ന് കർശന നിർദേശം. ഓഗസ്റ്റ് 18 നു ശേഷവും ഇത്തരം വിദേശികൾ യുഎഇ യിൽ തങ്ങിയാൽ കർശന നടപടികളിലേക്ക് നീങ്ങുമെന്നാണ് അറിയിപ്പ്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നിയമനടപടികൾ ഒന്നുംകൂടാതെ നിയമലംഘകർക്ക് രാജ്യം വിടാൻ വഴിയൊരുക്കുന്നത്.

എന്നാൽ വീസാ കാലാവധി മാർച്ച് ഒന്നിന് ശേഷം കഴിഞ്ഞവർക്ക് ഡിസംബർ വരെ രാജ്യത്തു താമസിക്കുന്നതിന് അനുമതിയുണ്ട്. കോവിഡ് 19 നിയന്ത്രണങ്ങളെത്തുടർന്നാണ് ഈ ഇളവ്. വിമാന സർവീസ് പുനരാരംഭിക്കുന്നതനുസരിച്ചു ഇക്കൂട്ടർ രാജ്യം വിട്ടാൽ മതിയാകും.

 

UAE visa expired or was cancelled before March 1, they can remain until 2020 August 18 without paying visa overstay fines


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x