Currency

ഡോ. ​ഷാ​ജി മു​ഹ​മ്മ​ദ് ഹ​നീ​ഫ​ക്ക് ദുബായ് സ​ർ​ക്കാ​ർ ഗോ​ൾ​ഡ​ൻ വി​സ

Friday, May 22, 2020 11:47 am
Dr-Shaji-Haneef
XAddprint

ദുബായ്: തിരുവനന്തപുരം വർക്കല സ്വദേശിയും ദുബായ് റാഷിദ് ആശുപത്രിയിലെ സീനിയർ ഫിസിഷ്യനുമായ ഡോ. ഷാജി മുഹമ്മദ് ഹനീഫയെ തേടി ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ. ദുബായ് ശൈഖ് റാഷിദ് ആശുപത്രിയിൽ കോവിഡ് രോഗ ചികിത്സയിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഈ അംഗീകാരം. 60 കാരനായ ഡോ. ഷാജി കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായവരെ ചികിത്സിക്കുന്ന വിദഗ്ധ സംഘത്തോടൊപ്പം പ്രവർത്തിച്ചു വരുകയാണ്.

1996ൽ അബൂദബിയിലെത്തിയ ഡോ. ഷാജി മുഹമ്മദ് ഹനീഫ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലാണ് ആദ്യം ജോലി ചെയ്തത്. 2007 ഫെബ്രുവരിയിലാണ് ദുബായ് ശൈഖ് റാഷിദ് ആശുപത്രിയിൽ എമർജൻസി ഡിവിഷൻ ആൻഡ് ട്രൈമ സെന്ററിൽ സീനിയർ ഫിസിഷ്യനാകുന്നത്. ദുബായ് മെഡിക്കൽ കോളജിൽ ക്ലീനിക്കൽ ലെക്ചററുമാണ് ഡോ. ഷാജി മുഹമ്മദ്. ഭാര്യ: റായ്‌ഹാനത്ത്. മക്കൾ: ഷറീഖ് (പെട്രോളിയം എൻജിനീയർ, ദുബായ്), ഡോ. ഷഹന ഷാജി (തിരുവനന്തപുരം മെഡിക്കൽ കോളജ്), റാഫ് എം.ഷാജി (എം,ബി.ബി.എസ് വിദ്യാർഥി). മരുമക്കൾ: ഡോ.ഹീമ (ഫിസിഷ്യൻ, ദുബായ്), ഡോ. ആഷിക് (പി.ജി വിദ്യാർഥി)


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x