Currency

ഭര്‍ത്താവിന്റെ കൂര്‍ക്കംവലി റീമിക്‌സ് ഗാനമാക്കി കൈയടിനേടി ഒരു സ്പാനിഷുകാരി

സ്വന്തം ലേഖകന്‍Sunday, July 23, 2017 3:39 pm
Play

ഇരുന്നും കിടന്നും പുസ്തകം വായിച്ചും ഭക്ഷണത്തിന് മുന്നിലും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിന്റെ വിവിധ തരം കൂര്‍ക്കം വലികള്‍ ഉപയോഗിച്ചാണ് ഈ സ്പാനിഷുകാരി റീമിക്‌സ് ഗാനം റെഡിയാക്കിയിരിക്കുന്നത്. ഇവ റെക്കോഡ് ചെയ്ത് റിമിക്‌സ് രൂപത്തില്‍ തയാറാക്കുകയാണ് ചെയ്തത്.

കൂര്‍ക്കംവലി, അത് വലിക്കുന്നവര്‍ക്ക് അത്ര പ്രശ്‌നമായി ഒരിക്കലും തോന്നാറില്ല. എന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് ഇത്ര അരോചകമായ മറ്റൊരു സംഗതിയുണ്ടാവില്ല. മറ്റൊരാളുടെ ഉറക്കം കെടുത്താന്‍ ഇത്രയും നല്ലൊരു വഴിയുമില്ല. വര്‍ഷങ്ങളായി തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ ഭര്‍ത്താവിന്റെ കൂര്‍ക്കംവലിയെ റീമിക്‌സ് ഗാനമാക്കി മാറ്റിയിരിക്കുകയാണ് സ്പാനിഷുകാരിയായ ഒരു ഭാര്യ.

ഇരുന്നും കിടന്നും പുസ്തകം വായിച്ചും ഭക്ഷണത്തിന് മുന്നിലും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിന്റെ വിവിധ തരം കൂര്‍ക്കം വലികള്‍ ഉപയോഗിച്ചാണ് ഈ സ്പാനിഷുകാരി റീമിക്‌സ് ഗാനം റെഡിയാക്കിയിരിക്കുന്നത്. ഇവ റെക്കോഡ് ചെയ്ത് റിമിക്‌സ് രൂപത്തില്‍ തയാറാക്കുകയാണ് ചെയ്തത്. മരുമകന്റെ സഹായത്തോടെ ഇവര്‍ മാഷ്അപ് രൂപത്തില്‍ കൂര്‍ക്കംവലികള്‍ ചേര്‍ത്തൊരുക്കി ഡെസ്പാസിറ്റോ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്‌സായാണ് അവതരിപ്പിച്ചിരിക്കുന്നത്.

അപ് ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കകം സ്പാനീഷ് ഗാനങ്ങളുടെ സൂപ്പര്‍ ഹിറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച ഗാനമാണ് ഡെസ്പാസിറ്റോ. പത്ത് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞു. കൂര്‍ക്കംവലി ഗാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x