കുട്ടികളെ ലാളിക്കാനോ, കളിപ്പിക്കാനോ, കരച്ചില് നിര്‍ത്താനോ ചിരിപ്പിക്കാന്‍ വേണ്ടിയോ ഒക്കെയായിരിക്കും. എന്നാല്‍ ഈ സ്നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ബോധവാന്മാരല്ല. വര്‍ഷത്തില്‍ ലക്ഷത്തില്‍ പരം കുട്ടികളുടെ മരണത്തിന് ഈ സ്നേഹപ്രകടനം കാരണമാകാറുണ്ട്.
കുട്ടികളെ മുകളിലേക്ക് ഉയര്‍ത്തി എറിഞ്ഞ് പിടിക്കുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്ന ഒന്നാണ്. അത് കുട്ടികളെ ലാളിക്കാനോ, കളിപ്പിക്കാനോ, കരച്ചില് നിര്‍ത്താനോ ചിരിപ്പിക്കാന്‍ വേണ്ടിയോ ഒക്കെയായിരിക്കും. എന്നാല്‍ ഈ സ്നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് നമ്മുടെ സമൂഹം ബോധവാന്മാരല്ല. വര്‍ഷത്തില്‍ ലക്ഷത്തില്‍ പരം കുട്ടികളുടെ മരണത്തിന് ഈ സ്നേഹപ്രകടനം കാരണമാകാറുണ്ട്.
ഷൈക്കണ്‍ ബേബി സിന്‍ഡ്രോം (shaken baby syndrome) എന്നാണ് കുട്ടികളെ പിടിച്ചു കുലുക്കുന്നതുമൂലമുണ്ടാവുന്ന സംഭവവികാസങ്ങളെ മൊത്തത്തില്‍ വിശേഷിപ്പിക്കുന്നത് .മൂന്ന് കാര്യങ്ങളാണ് ശരീരത്തില്‍ ഇതുമൂലം പ്രദാനമായും സംഭവിക്കുന്നത്.
1. തലച്ചോറിലെ ആന്തരിക കവജത്തിനുള്ളില്‍ രക്തമുഴയുണ്ടാവുക, (രക്തം കട്ടപിടിച്ച് )(subdural haematoma)2. കണ്ണിലെ രക്തക്കുഴല്‍ പൊട്ടി അതില്‍നിന്നും രക്തസ്രാവമുണ്ടാവുക. (retinal hemorrage)3. തലച്ചോറിനുള്ളില്‍ നീരുകെട്ടുക (സെറിബ്രല്‍ എടെമ)
ഇത്തരം പ്രശ്നങ്ങള്‍ക്ക് പുറത്ത് ബാഹ്യ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ല. അതിനാല്‍ കുട്ടികളുടെ പെട്ടെന്നുള്ള പല മരണങ്ങള്‍ക്കും കാരണം ഈ പിടിച്ചുകുലുക്കല്‍ ആയിരുന്നുവെന്നത് അറിയാതെ പോവുന്നു. കുലുക്കുന്ന അതേ നിമിഷം മരണം സംഭവിക്കില്ല എന്നതിനാല്‍ ഈ പിടിച്ചു കുലുക്കലിനെ തുടര്‍ന്നാണ് ്രപശ്നങ്ങള്‍ എന്നതും അറിയാതെ പോവുന്നു.
പിടിച്ചുകുലുക്കല്‍ മൂലം തലച്ചോറിനേല്‍ക്കുന്ന ക്ഷതം പിന്നീട് അപസ്മാരത്തിനും മറ്റു തലച്ചോറിന്റെ വയ്കല്യങ്ങള്ക്കും കാരണമാവുന്നു. 35 ശതമാനത്തോളം ഷൈക്കണ്‍ ബേബി സിന്‍ഡ്രോം മാസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികളുടെ മരണത്തിലേക്ക് നയിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.