Currency

ഭ്രൂണങ്ങളില്‍ ജനിതക മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങള്‍ തടയാമെന്ന് വിപ്ലവകരമായ കണ്ടുപിടിത്തം

സ്വന്തം ലേഖകന്‍Thursday, August 3, 2017 2:23 pm

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായാണ് ജീന്‍ എഡിറ്റിങ് സംബന്ധിച്ച പഠനം നടത്തുന്നത്. Oregon Health and Science Universtiy യുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചത്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ജീനുകളില്‍ മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങള്‍ തടയാനാകും എന്നത് പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തമായി ആരോഗ്യരംഗം വിലയിരുത്തുന്നു.

ആരോഗ്യ രംഗത്ത് വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍. ഭ്രൂണങ്ങളില്‍ ജനിതക മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങള്‍ തടയാമെന്നാണ് ഇവര്‍ കണ്ടുപിടിച്ചിരിക്കുന്നത്. ജനിതക രോഗങ്ങള്‍ക്ക് തടയിടാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന ലോകത്തിലെ ശാസ്ത്രജ്ഞന്മാര്‍ക്കാകെ പ്രതീക്ഷ നല്‍കുന്ന നേട്ടമാണ് അമേരിക്കയിലെ ഒരു കൂട്ടം ഗവേഷകരുടെ കണ്ടെത്തല്‍.

ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായാണ് ജീന്‍ എഡിറ്റിങ് സംബന്ധിച്ച പഠനം നടത്തുന്നത്. Oregon Health and Science Universtiy യുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണമാണ് ഇപ്പോള്‍ വിജയിച്ചത്. ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ജീനുകളില്‍ മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങള്‍ തടയാനാകും എന്നത് പ്രതീക്ഷ നല്‍കുന്ന കണ്ടുപിടിത്തമായി ആരോഗ്യരംഗം വിലയിരുത്തുന്നു.

ജീന്‍ എഡിറ്റിങ് എന്നാണ് ഈ പ്രകൃയയെ ശാസ്ത്രജ്ഞന്മാര്‍ വിശേഷിപ്പിക്കുന്നത്. ഈ മെഡിക്കല്‍ സാങ്കേതികവിധ്യ ഉപയോഗിച്ച് hypetrrophic cardiomyopathy എന്ന ഹൃദ്‌രോഗം തടയാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. രോഗബാധിതരായ അച്ഛനമ്മമാരില്‍ നിന്ന് കുട്ടിയിലേക്ക് ഇത് പകരാനുള്ള സാധ്യത 50 ശതമാനമാണ്. പരീക്ഷണം വിജയിച്ചാല്‍ ആരോഗ്യരംഗത്തെ വെല്ലിവിളിയായ 10,000 കണക്കിന് പാരമ്പര്യ രോഗങ്ങള്‍ തടയാനാകും.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x