മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. കൊക്കയുടെ ഏറ്റവും മുകളിലെ കൈവരിയില്‍ ഇരുന്ന രണ്ട് യുവാക്കള്‍ കൈവരിയില്‍ ഇറങ്ങി നില്‍ക്കുന്നതും താഴേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെയെത്തിയ മറ്റുള്ളവരാണ് യുവാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മുംബൈ: മദ്യക്കുപ്പികളുമായി 2000 അടി താഴ്ചയുള്ള കൊക്കയിലേക്ക് രണ്ട് യുവാക്കള്‍ വീഴുന്ന വീഡിയോ പുറത്ത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ അമ്പോലി പര്‍വ്വത ഭാഗങ്ങളിലാണ് സംഭവം നടന്നത്. കൊക്കയുടെ ഏറ്റവും മുകളിലെ കൈവരിയില്‍ ഇരുന്ന രണ്ട് യുവാക്കള്‍ കൈവരിയില്‍ ഇറങ്ങി നില്‍ക്കുന്നതും താഴേക്ക് പതിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെയെത്തിയ മറ്റുള്ളവരാണ് യുവാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
മഹാരാഷ്ട്രയിലെ വിനോദ സഞ്ചാര മേഖലയായ അമ്പോലി പര്‍വതത്തിലെ കവാലെ മേഖലയിലാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. ഇമ്രാന്‍ ഗരാടി (26), പ്രതാപ് റാത്തോഡ് (21) എന്നിവരാണ് കൊക്കയിലേക്ക് വീണത്. വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് സവന്ത്‌വാടി സ്റ്റേഷനിലെ സീനിയര്‍ പേലീസ് ഓഫീസര്‍ അറിയിച്ചു. കോലാപൂരിലെ ഒരു കോഴി ഫാമില്‍ ജോലി ചെയ്യുന്നവരാണ് കാണാതായവര്‍.
കാണാതായ യുവാക്കള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം കനത്ത മഴ മൂലം ഇവര്‍ക്കായുള്ള തിരച്ചില്‍ തടസപ്പെട്ടിരിക്കുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.